SignIn
Kerala Kaumudi Online
Tuesday, 23 June 2026 9.01 PM IST

ഉള്ളന്നൂർ ദേവീവിലാസം സ്കൂൾ കെട്ടി​ടം പൂർത്തി​യായി​ല്ല; പണി​ തീരാതെ സ്കൂൾ , പഠനം വാടക കെട്ടി​ടത്തി​ൽ

ulnr
ഉള്ളന്നൂർ ദേവീവിലാസം എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾ പഠിക്കുന്ന വാടക കെട്ടിടം

പത്തനംതിട്ട : സ്കൂൾ തുറന്ന് 21 ദിവസം പിന്നിട്ടിട്ടും ഉള്ളന്നൂർ ദേവീവിലാസം എൻ.എസ്.എസ് ഗവ.എൽ.പി സ്‌കൂളിലെ വി​ദ്യാർത്ഥി​കളുടെ പഠനം വാടകക്കെട്ടി​ടത്തി​ൽ തന്നെ. സ്കൂൾ കെട്ടി​ടത്തി​ന്റെ നിർമ്മാണം പൂർത്തിയാക്കാത്തതാണ് ഇതി​ന് കാരണം. ജൂൺ ആദ്യവാരം പണി​കൾ പൂർത്തി​യാക്കി​ സ്കൂളി​ൽ ക്ളാസുകൾ ആരംഭി​ക്കാനാകുമെന്ന് കുളനട ഗ്രാമപഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എൻജിനിയർ അറി​യി​ച്ചി​രുന്നതാണ്. എന്നാൽ ഇതുവരെയും പണി​കൾ തീർന്നി​ട്ടി​ല്ല. കുളനട ഗ്രാമപഞ്ചായത്തിലെ 125 വർഷം പഴക്കുമുള്ള സ്‌കൂൾ കെട്ടിടം ഭിത്തികൾ വിണ്ടുകീറി അപകടാവസ്ഥയിലായി​രുന്നു. നിലവിൽ ആറ് ലക്ഷം രൂപ ചെലവി​ട്ട് ക്ലാസ് മുറികളുടെ ചോർന്നൊലിക്കുന്ന മേൽക്കൂര നവീകരിക്കുന്ന പ്രവർത്തികളാണ് നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പും മഴയുമാണ് നിർമ്മാണ പ്രവർത്തികൾ വൈകാൻ കാരണമെന്നാണ് കരാറുകാരൻ പറയുന്നത്. സ്കൂളി​ന് സമീപത്തെ കരയോഗം കെട്ടി​ടത്തി​ലാണ് ഇപ്പോൾ കുട്ടി​കളുടെ പഠനം തുടർന്നുവരുന്നത്.

സുരക്ഷ ഉറപ്പാക്കണം

പൊ​ട്ടി​പ്പൊ​ളി​ഞ്ഞ​ ​ഭി​ത്തി​ക​ളും​ ​ചോ​ർ​ന്നൊ​ലി​ക്കു​ന്ന​ ​മേ​ൽ​ക്കൂ​ര​യു​മു​ള്ള​ ​സ്‌​കൂ​ൾ​ ​കെ​ട്ടി​ട​ത്തി​ൽ​ ​ക്ലാ​സു​ക​ൾ​ ​ന​ട​ത്തു​ന്ന​തി​ന് ​ഇ​ക്കു​റി​ ​അ​നു​മ​തി​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​ഒ​രു​ ​വ​ർ​ഷം​ ​മു​ൻ​പ് ​പു​തി​യ​ ​കെ​ട്ടി​ടം​ ​നി​ർ​മ്മി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​ധാ​ന​ ​അ​ദ്ധ്യാ​പി​ക​യും​ ​പി.​ടി.​എ​യും​ ​സ്‌​കൂ​ൾ​ ​സ​പ്പോ​ർ​ട്ടിം​ഗ് ​ഗ്രൂ​പ്പും​ ​മ​ന്ത്രി​ക്കും​ ​വ​കു​പ്പ് ​മേ​ധാ​വി​​​ക​ൾ​ക്കും​ ​നി​വേ​ദ​ന​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ ​സ്‌​കൂ​ളി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 6​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ക്കുകയായി​രുന്നു. മേൽക്കൂരയി​ലെ തടി​ ഒഴി​വാക്കി​ ഇരുമ്പ് ട്യൂബുകൾ പാകി​ ഓട് മേയുന്ന പണി​കളാണ് നടന്നുവരുന്നത്. വി​ള്ളൽ വീണഭിത്തികൾ ബലപ്പെടുത്തി​, മേൽക്കൂരയ്ക്ക് താങ്ങുതൂണുകൾ നൽകണമെന്നും രക്ഷി​താക്കൾ ആവശ്യപ്പെട്ടി​ട്ടുണ്ട്.

ടെൻഡർ വൈകി​, പി​ന്നെ മഴയും

ക​ഴി​ഞ്ഞ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഭ​ര​ണ​സ​മി​തി​ ​സ്‌​കൂ​ളി​ന്റെ​ ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്ക് 6​ ​ല​ക്ഷം​ ​രൂ​പ​ ​അ​നു​വ​ദി​ച്ചെങ്കി​ലും ​ടെ​ൻ​ഡ​ർ​ ​എ​ടു​ക്കാ​ൻ​ ​ആ​ളി​ല്ലാ​തെ​ ​പ​ദ്ധ​തി​​​ ​മു​ട​ങ്ങി​​.​ ​പു​തി​യ​ ​ഭ​ര​ണ​സ​മി​തി​ ​നി​ല​വി​ൽ​ ​വ​ന്ന​ശേ​ഷം​ ​വീ​ണ്ടും​ ​ടെ​ൻ​ഡ​ർ​ ​ന​ൽ​കി​യെ​ങ്കി​ലും​ ​നി​​​യ​മ​സ​ഭ​ ​തി​​​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ ​ച​ട്ടം​ ​ത​ട​സ​മാ​യി​​.​ ​പുതി​യ അദ്ധ്യയന വർഷത്തി​ൽ കെട്ടി​ടത്തി​ന് ഫി​റ്റ്നസ് ലഭി​ക്കാതെ വന്നതോടെ കരാറുകാരനെ കണ്ടെത്തി​ പണി​ ഏൽപ്പി​ക്കുകയായി​രുന്നു. മഴ ശക്തമായതോടെ പണി​കൾ പി​ന്നെയും മുടങ്ങി​.

പുനർനിർമ്മിക്കണം

കാലപ്പഴക്കത്താൽ ജീർണ്ണിച്ച കെട്ടിടത്തിന്റെ ഭിത്തികൾക്കു മുകളിലാണ് മേൽക്കൂര നിർമ്മിച്ചിരിക്കുന്നത്. ഭിത്തികൾ ബലപ്പെടുത്തുകയും മേൽക്കൂരയ്ക്ക് അധികമായി താങ്ങുകൾ നൽകുകയും വേണം.
ബിജു പരമേശ്വരൻ
ചെയർമാൻ , സ്‌കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ് .

ബലക്ഷയമില്ല

നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കി. നിലവിൽ ഭിത്തികൾക്ക് ബലക്ഷയമില്ല. ഉടൻതന്നെ സ്‌കൂൾ തുറന്നു നൽകാൻ കഴിയും. പുതിയ കെട്ടിടത്തിനായി ഒരു കോടി രൂപയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുണ്ട്.

അനു,
അസി.എക്സിക്യൂട്ടീവ് എൻജിനിയർ
കുളനട ഗ്രാമപഞ്ചായത്ത്

സ്കൂളിലെ വിദ്യാർത്ഥികൾ : 55
സ്കൂൾ തുടങ്ങിയിട്ട് 125 വർഷം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL