SignIn
Kerala Kaumudi Online
Friday, 05 June 2026 5.44 AM IST

ആനയറ - ഒരുവാതിൽകോട്ട റോഡ് പണി ഇഴയുന്നു

aa

തിരുവനന്തപുരം: ആനയറ ഒരുവാതിൽകോട്ട റോഡ് പണി ഇഴയുന്നതായി പരാതി. കഴിഞ്ഞ വർഷം ആരംഭിച്ച പണിയാണ് അനിശ്ചിതമായി നീളുന്നത്. പേട്ട - ആനയറ ഓവർബ്രിഡ്ജ് മുതൽ വെൺപാലവട്ടം വരെയാണ് റോഡ് വീതിക്കൂട്ടി നവീകരിക്കുന്നത്.

ആനയറ പാലം മുതൽ വെൺപാലവട്ടം വരെ ഏകദേശം രണ്ടര കീലോമീറ്റർ ദൈർഘ്യത്തിലായിരുന്നു ആദ്യഘട്ട വികസന പദ്ധതി.കഴിഞ്ഞ വർഷം സ്കൂൾ ആരംഭസമയത്താണ് പണിയാരംഭിച്ചത്. ഏതാണ്ട് എട്ട് മാസത്തിലധികം റോഡിന്റെ മുക്കാൽ ഭാഗവും അടച്ച് ഗതാഗതവും നിയന്ത്രിച്ചിരുന്നു.ഗതാഗത നിയന്ത്രണം നീണ്ടപ്പോൾ ജനകീയരോഷം ശക്തമായി. ആ സമയത്ത് പണികൾക്ക് വേഗത കൂടിയിരുന്നെങ്കിലും,ഇപ്പോൾ അത് ഇഴഞ്ഞുനീങ്ങുകയാണ്.

റോഡ് മുഴുവൻ വെട്ടിപ്പൊളിച്ചതിൽ അശാസ്ത്രീയത ചൂണ്ടികാട്ടി കേരളകൗമുദി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ഇടറോഡുകളിലെ മണലുകൾ റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്ത് മാറ്റുന്നുവെന്ന ആക്ഷേപവും ശക്തമാണ്.തങ്ങളുടെ യാത്രാദുരിതം കൂട്ടാതെ എത്രയും വേഗം റോഡ് പണി പൂർത്തിയാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അരശുമൂട് മുതൽ

പണി ഇഴയുന്നു

സാധാരണ ടാറിംഗിന് ശേഷം റബറൈസിഡ് ടാറിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.എന്നാൽ ആദ്യ ലെയർ ടാറിംഗിന് ശേഷം ചരലുകൾ കൊണ്ട് നിറഞ്ഞതിനാൽ അരശുമൂട് മുതൽ വെൺപാലവട്ടം വരെ പണികൾ ബാക്കികിടക്കുകയാണ്.

ഹൈവേ വഴി പോകണം

റോഡ് പണി ഇഴയുന്നതിനാൽ,തിരുവനന്തപുരത്തെ പ്രധാന സ്വകാര്യ ആശുപത്രിയിലേക്കുള്ള ആംബുലൻസ് പോലും ഹൈവേ വഴിയാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL