ആറ്റിങ്ങൽ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ശ്രീ ഗോകുലം മെഡിക്കൽ സെന്ററും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ശ്രീഗോകുലം മെഡിക്കൽ സെന്ററിൽ നടന്ന ക്യാമ്പ് ആറ്റിങ്ങൽ മുനിസിപ്പൽ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. ശ്രീഗോകുലം മെഡിക്കൽ സെന്റർ മെഡിക്കൽ സൂപ്രണ്ട് ഡോ.ആർ.കെ.പ്രഭു അദ്ധ്യക്ഷത വഹിച്ചു. ഡോ.നിസ ബീഗം,ഡോ.അലൻ ജോസഫ്,ശിവാത്മിക,ജെയിംസ്.ജെ എന്നിവർ സംസാരിച്ചു. രാജേഷ്.ആർ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |