ഗുരുവായൂർ: ദേവസ്വം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്‌കൂളിൽ വായനാദിനം ആഘോഷിച്ചു. എൻ.എസ്.എസ്. വളണ്ടിയേഴ്‌സിനും റീഡേഴ്‌സ് ക്ലബ് അംഗങ്ങൾക്കുമായി സംഘടിപ്പിച്ച ക്ലാസിൽ 'വായനയുടെ ലോകം' എന്ന വിഷയത്തിൽ എ.ഡി. ആന്റു മാസ്റ്റർ വിഷയാവതരണം നടത്തി. പ്രിൻസിപ്പൽ എം. ജയശ്രീ വായനാദിന സന്ദേശം നൽകി. മലയാളം അദ്ധ്യാപിക പി. ഉഷ അദ്ധ്യക്ഷയായി. പി. സൂര്യ തേജസ് വായനയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സനോജ് കുമാർ, അഭിനവ് ആർ. മേനോൻ, എ.ഡി. ശ്രീനന്ദ, വൈഷ്ണവി, നിഫ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |