കൊടുങ്ങല്ലൂർ: ബഡ്ജറ്റിൽ പ്രവാസികളെ അവഗണിച്ചെന്ന് ആരോപിച്ച് കേരള പ്രവാസി സംഘം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം സുലേഖ ജമാൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് ഓഫീസ് പരിസരത്ത് ചേർന്ന പ്രതിഷേധ യോഗത്തിൽ കെ.സി. ഗിരീഷ് അദ്ധ്യക്ഷനായി. പി.എൻ. വിനയചന്ദ്രൻ, കെ.കെ. ഉമ, അഷറഫ് പൂവത്തിങ്കൽ, ബാബു പോളശ്ശേരി, വെമ്പല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അജിതൻ എന്നിവർ സംസാരിച്ചു. അബ്ദുൽ ഖാദർ സ്വാഗതവും പി.ജെ. മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |