
വാഷിംഗ്ടൺ:ശിവഗിരി മഠത്തിന്റെ അമേരിക്കയിലെ പ്രമുഖ ആത്മീയ പ്രസ്ഥാനമായ ശിവഗിരി ആശ്രമം ഒഫ് നോർത്ത് അമേരിക്കയുടെ വാർഷികവും ഗുരുദേവ പ്രതിഷ്ഠാ വാർഷികവും മേയ് 23ന് ആഘോഷിക്കും. രാവിലെ 9.30മുതൽ ഗണപതി ഹോമം , ശാന്തി ഹവന യജ്ഞം ,മഹാഗുരുപൂജ , ശ്രീശാരദാ പൂജ , കലശാഭിഷേകം ആദ്ധ്യാത്മിക പ്രഭാഷണം , ആശംസ സന്ദേശങ്ങൾ, ഭജന എന്നിവ നടക്കും. സ്വാമി ഗുരുപ്രസാദ് മുഖ്യ കാർമ്മികത്വം വഹിക്കും. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി ആശ്രമ ബന്ധുക്കളും ഭക്തജനങ്ങളും പങ്കെടുക്കും.
ഗുരുദേവ ദർശനത്തെ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തുവാൻ പൂർവ്വസൂരികളായ നടരാജഗുരുവും ഗുരു നിത്യചൈതന്യയതിയും തുടങ്ങി വച്ച മഹാദൗത്യത്തിന്റെ തുടർച്ചയെന്ന നിലയിൽ ആദ്ധ്യാത്മികത , വിദ്യാഭ്യാസം , മത സമന്വയം , ആരോഗ്യ പരിരക്ഷ, പരിസ്ഥിതി അവബോധം , സ്ത്രീ ശാക്തീകരണം , മൂല്യ ബോധനം തുടങ്ങി സമസ്ത മേഖലകളിലും ഗുണപരമായ ഇടപെടലുകൾ നടത്തിക്കൊണ്ടു അമേരിക്കൻ പൊതുമനസ്സിനെ ഗുരുവിലേക്ക് എത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗുരുദേവന്റെ ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന് എന്ന മൂല്യവത്തായ ദർശനം പാശ്ചാത്യ നാട്ടിലേക്ക് പ്രസരിപ്പിക്കുന്നതിന് ഉതകുംവിധം വിശാലമായ ലൈബ്രറി , പഠന ഗവേഷണ സൗകര്യങ്ങൾ , നിരന്തരമായ സെമിനാറുകൾ , ക്ലാസ്സുകൾ എന്നിവയ്‌ക്കൊപ്പം ഭാരതീയ സംസ്കൃതിയുടെ പരിചയപ്പെടുത്തൽ , യോഗ മെഡിറ്റേഷൻ പരിശീലനങ്ങൾ എന്നിവയും ആശ്രമം വിഭാവനം ചെയ്യുന്നു. ജനുവരി 31ന് ആശ്രമ ബന്ധുക്കളായ രണ്ട് അമേരിക്കക്കാർ മുംബയ് ഗുരുദേവ ഗിരിയിൽ നടന്ന ചടങ്ങിൽ സന്യാസ ദീക്ഷ സ്വീകരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |