
24 മണിക്കൂറിനകം വിശദീകരണം നൽകണം
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഭീകരനെന്ന് വിളിച്ചതിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയ്‌ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടീസ്. 24 മണിക്കൂറിനകം വിശദീകരണം നൽകണം. കേന്ദ്രമന്ത്രിമാരായ നിർമ്മല സീതാരാമൻ, കിരൺ റിജിജു, അർജുൻ റാം മേഘ്‌വാൾ എന്നിവരടക്കമുള്ള സംഘം തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് ഖാർഗെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. ചൊവ്വാഴ്ച ചെന്നൈയിലെ വാർത്താസമ്മേളനത്തിലായിരുന്നു വിവാദ പരാമർശം. ബി.ജെ.പിയുമായി എ.ഐ.എ.ഡി.എം.കെ സഖ്യത്തിലേർപ്പെട്ടതിനെ വിമർശിച്ച ഖാർഗെ, മോദി ഭീകരനാണെന്ന് പറയുകയായിരുന്നു. വിവാദമായതോടെ ഖാർഗെ വ്യക്തത വരുത്തിയിരുന്നു. ഇ.ഡി,സി.ബി.ഐ,ആദായനികുതി വകുപ്പ് തുടങ്ങിയ ഏജൻസികളെ ഉപയോഗിച്ച് മോദി എപ്പോഴും ഭീഷണിപ്പെടുത്തുന്നു. അത്തരത്തിൽ ജനങ്ങളെയും രാഷ്ട്രീയ പാർട്ടികളെയും ഭയപ്പെടുത്തുകയാണെന്നാണ് താൻ ഉദ്ദ്യേശിച്ചതെന്ന് ഖാർഗെ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |