SignIn
Kerala Kaumudi Online
Thursday, 23 April 2026 10.23 AM IST

രാജ്യത്ത് 50% പേർക്കും ജീവിതശൈലീ രോഗം എൻ.എസ്.ഒ സർവേ റിപ്പോർട്ട്

Increase Font Size Decrease Font Size Print Page

ന്യൂ‌ഡൽഹി: രാജ്യത്ത് 50 ശതമാനത്തിലേറെ പേർക്കും ജീവിതശൈലീ രോഗങ്ങളെന്ന്

കേന്ദ്ര ഏജൻസിയായ നാഷണൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ (എൻ.എസ്.ഒ) സ‌ർവേ റിപ്പോർട്ട്. രക്തസമ്മർദ്ദം, ഹൃദ്രോഗം, പ്രമേഹം, തൈറോയ്ഡ് തുടങ്ങിയ രോഗങ്ങളാണ് കൂടുതൽ പേർക്കും. 2017-18ൽ ഇത് 31% ആയിരുന്നു. 1.4 ലക്ഷം വീടുകളിൽ കഴിഞ്ഞ വർഷമാണ് സർവേ നടത്തിയത്. പുരുഷന്മാരേക്കാൾ സ്ത്രീകളാണ് കൂടുതലും അസുഖബാധിതർ.

സർവേയിൽ പങ്കെടുത്ത 25.6% പേർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ട്. 2017-18ൽ 16.7%. പ്രമേഹം, തൈറോയ്ഡ്, പോളിസിസ്റ്റിക് ഓവറിയൻ സിൻഡ്രോം തുടങ്ങിയ രോഗങ്ങൾ ഉള്ളവർ 24.2%. 45 വയസിനു മുകളിലുള്ളവ‌ർക്കാണ് ഇത്തരം രോഗങ്ങൾ കൂടുതൽ. 2017-18ൽ 15%. അതേസമയം, പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 2025ൽ 15%. 2017-18ൽ 32%. പതിനാലു വയസു വരെയുള്ള കുട്ടികളിലെ പ്രധാന പ്രശ്‌നം അണുബാധയാണ്.

കഴിഞ്ഞ പത്തു വർഷത്തിനിടെ സർക്കാരിന്റെ ഹെൽത്ത് ഇൻഷ്വറൻസ് കവറേജ് വ‌ർദ്ധിച്ചു. ഗ്രാമങ്ങളിൽ ജനസംഖ്യയുടെ 47%വും നഗരങ്ങളിൽ 44%വും. 2017-18ൽ യഥാക്രമം 14%, 19%. അസുഖം ബാധിക്കുന്നത് ഏറെയും മുതിർന്നവരെയാണ്. 60 വയസിനു മുകളിൽ 43.9%. 2017-18ൽ 27.7%. 45-59 വയസുകാരിൽ 22.5%. 2017-18ൽ 11.4 ശതമാനമായിരുന്നു.

ജനങ്ങളുടെ ആശുപത്രി

ചെലവിൽ വർദ്ധന

(ഓരോ തവണയും അഡ്മിറ്റാകുന്നതിന്റെ

ശരാശരി, തുക രൂപയിൽ)

ഗ്രാമീണമേഖല

2025................................31,484
2017-18...........................16,676

നഗരമേഖല

2025................................. 38,688

2017-18............................ 26,475

ദേശീയ തലത്തിൽ

2025................................. 34,064

2017-18............................ 20,135

TAGS: NEWS 360, NATIONAL, NATIONAL NEWS, DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.