SignIn
Kerala Kaumudi Online
Thursday, 25 June 2026 3.02 AM IST

പുതുച്ചേരിയിൽ എൻ.ഡി.എ തുടരും

പുതുച്ചേരി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ എൻ.ഡി.എ ഭരണം തുടരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനമനുസരിച്ച് 30 സീറ്റുകളുളള പുതുച്ചേരിയിൽ എൻ.ആർ കോൺഗ്രസ്, ബി.ജെ.പി പാർട്ടികൾ ഉൾപ്പെട്ട എൻ.ഡി.എയ്ക്ക് 16–20 സീറ്റുകൾ ലഭിക്കും. കോൺഗ്രസ്, ഡി.എം.കെ ഉൾപ്പെട്ട 'ഇന്ത്യ' മുന്നണിക്ക് 6-8 സീറ്റുകൾ ലഭിക്കും. ടി.വി.കെ 2-4 സീറ്റുകൾ നേടും. മറ്റ് പാർട്ടികൾ 1-3 സീറ്റുകൾ നേടും.

പീപ്പിൾ പൾസിന്റെ എക്സിറ്റ് പോൾ പ്രവചനങ്ങൾ പ്രകാരം എൻ.ഡി.എക്ക് 16–19 'ഇന്ത്യ'സഖ്യത്തിന് 10–12 സീറ്റുകളും പ്രവ‌ചിക്കുന്നു.

ടി.വി.കെയ്ക്ക് സീറ്റൊന്നും കിട്ടില്ല.

പ്രജാപോൾ പ്രവചനത്തിൽ എൻ.ഡി.എയ്ക്ക് 19–25 സീറ്റുകൾ ലഭിക്കും. 'ഇന്ത്യ'മുന്നണിക്ക് 6–10 സീറ്റുകൾ ലഭിക്കും.

കാമാഖ്യ അനലിറ്റിക്സ് അനുസരിച്ച്, എൻ.ഡി.എ 17–24 സീറ്റുകൾ നേടും. 'ഇന്ത്യ' സഖ്യം 4–7 സീറ്റുകൾ നേടും. ടി.വി.കെ 1–2 സീറ്റുകൾ മാത്രം.

ജൻ കി ബാത്ത് എൻ.ഡി.എ 15–17, 'ഇന്ത്യ' മുന്നണി11–13 സീറ്റുകൾ പ്രവചിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360