SignIn
Kerala Kaumudi Online
Wednesday, 13 May 2026 2.52 AM IST

കേസിൽ വീഴ്ച: എറണാകുളം എ.സി.പി നേരിട്ടെത്തണമെന്ന് സുപ്രീംകോടതി

Increase Font Size Decrease Font Size Print Page
a

ന്യൂഡൽഹി: പട്ടികവിഭാഗത്തിലെ സ്ത്രീ അപമാനിക്കപ്പെട്ട പരാതിയിൽ കൃത്യമായി നടപടിയെടുക്കാത്തതിന് എറണാകുളം എ.സി.പി നേരിട്ടെത്തി വിശദീകരണം നൽകണമെന്ന് സുപ്രീംകോടതി. പരാതി ലഭിച്ചയുടൻ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് വിശദീകരിക്കണം. മെഡിക്കൽ തെളിവ് അടക്കമുള്ള കേസാണിത്. മേയ് 15ന് എ.സി.പി നേരിട്ടു ഹാജരാകണമെന്നാണ് ജസ്റ്റിസുമാരായ അഹ്സാനുദ്ദിൻ അമാനുള്ള, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. പനങ്ങാട് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് വീഴ്ച കണ്ടെത്തിയത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360