SignIn
Kerala Kaumudi Online
Sunday, 17 May 2026 2.54 AM IST

പുട്ടിൻ ചൈനയിലേക്ക്

s

മോസ്ക്കോ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുപിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ദ്വിദിന സന്ദർശനത്തിന് ചൈനയിലേക്ക്. 19, 20 തീയതികളിലായിട്ടാണ് സന്ദർശനം. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ പ്രത്യേക ക്ഷണപ്രകാരമാണിത്. നിലവിലെ അന്താരാഷ്ട്രമേഖലാ വിഷയങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച ചെയ്യും. റഷ്യ- ചൈന സൗഹൃദ ഉടമ്പടിയുടെ 25ാം വാർഷികത്തോട് അനുബന്ധിച്ചാണ് സന്ദർശനം. പാശ്ചാത്യ ഉപരോധങ്ങളെ മറികടക്കാൻ ഇന്ധന വ്യാപാരവും ഉഭയകക്ഷി സാമ്പത്തിക ഇടപാടുകളും കേന്ദ്ര പരിഗണനയാവും. അമേരിക്കയും സഖ്യകക്ഷികളും ഉയർത്തുന്ന ഭീഷണികൾക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് നിൽക്കുമെന്ന സന്ദേശവുമാണ് ഇതിൽ വിലയിരുത്തപ്പെടുന്നത്. മേയ് 15നാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് സന്ദർശനം അവസാനിപ്പിച്ച് മടങ്ങിയത്. ഏതാണ്ട് ഒരു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈന സന്ദർശിച്ചത്.

ചൈ​നീ​സ് ​സ​മ്മാ​നം
ഉ​പേ​ക്ഷി​ച്ച് ​ട്രം​പ്

വാ​ഷിം​ഗ്ട​ൺ​:​ ​ലോ​കം​ ​ഉ​റ്റു​നോ​ക്കി​യ​ ​സ​ന്ദ​ർ​ശ​നം​ ​ക​ഴി​ഞ്ഞ് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പും​ ​സം​ഘ​വും​ ​ചൈ​ന​യി​ൽ​ ​നി​ന്ന് ​മ​ട​ങ്ങും​വ​ഴി​ ​സ​മ്മാ​ന​ങ്ങ​ൾ​ ​വ​ഴി​യി​ലു​പേ​ക്ഷി​ച്ചു.​ ​ബീ​ജിം​ഗ് ​വി​മാ​ന​ത്താ​വ​ള​ത്തി​ലാ​ണ് ​ഉ​പേ​ക്ഷി​ച്ച​ത്.​ ​ചൈ​ന​യി​ൽ​നി​ന്നു​ള്ള​ ​യാ​തൊ​രു​ ​വ​സ്തു​വും​ ​ഔ​ദ്യോ​ഗി​ക​ ​വി​മാ​ന​മാ​യ​ ​'​എ​യ​ർ​ഫോ​ഴ്സ് ​വ​ണ്ണി​ൽ​'​ ​ക​യ​റ്റ​രു​തെ​ന്ന​ ​ക​ർ​ശ​ന​ ​സു​ര​ക്ഷാ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്നാ​യി​രു​ന്നു​ ​ന​ട​പ​ടി.​ ​ചൈ​നീ​സ് ​അ​ധി​കൃ​ത​ർ​ ​ന​ൽ​കി​യ​ ​തി​രി​ച്ച​റി​യ​ൽ​ ​കാ​ർ​ഡു​ക​ൾ,​ ​പാ​സു​ക​ൾ,​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ​ന​ൽ​കി​യ​ ​താ​ത്കാ​ലി​ക​ ​ഫോ​ണു​ക​ൾ,​ ​ബാ​ഡ്ജു​ക​ൾ,​ ​മ​റ്റ് ​ഉ​പ​ഹാ​ര​ങ്ങ​ൾ​ ​എ​ന്നി​വ​യെ​ല്ലാം​ ​ഉ​പേ​ക്ഷി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360