
ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധ ശേഖരം കൂടിയെന്ന് സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിപ്രി) പുറത്തിറക്കിയ റിപ്പോർട്ട്. 2026 ജനുവരി വരെയുള്ള കണക്ക് പ്രകാരം 190 ആണവ പോർമുനകളാണ് ഇന്ത്യയ്‌ക്കുള്ളത്. 2025ൽ 180 ആയിരുന്നു. ഇതിൽ 12 ആണവ പോർമുനകൾ ഇന്ത്യ വിന്യസിച്ചിട്ടുമുണ്ട്.
ആധുനിക ആണവ വിതരണ സംവിധാനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. ചൈനയെ ലക്ഷ്യമിട്ടുള്ള ദീർഘദൂര ആയുധങ്ങളും ഇക്കൂട്ടത്തിൽപ്പെടുന്നു. എങ്കിലും പാകിസ്ഥാനാണ് പ്രധാന ലക്ഷ്യം. 2025 മെയിൽ നടന്ന ഓപ്പറേഷൻ സിന്ദൂറിനിടെ ആണവായുധം വഹിക്കാൻ ശേഷിയുള്ള പാകിസ്ഥാൻ വ്യോമ, മിസൈൽ താവളങ്ങളെ ഇന്ത്യ ആക്രമിച്ചെന്നും പറയുന്നുണ്ട്. പാകിസ്ഥാന് ഏകദേശം 170 ആണവ പോർമുനകളാണുള്ളത്. 2025ന് ശേഷം എണ്ണത്തിൽ വർദ്ധവുണ്ടായില്ല. ചൈനയും റഷ്യയും ആയുധശേഖരം വികസിപ്പിക്കുകയാണ്. യുഎസിന്റെ ശേഖരം മാറ്റമില്ലാതെ തുടരുന്നു. ചൈനയുടെ ആണവായുധ ശേഖരം 2025 ൽ 600 ആയിരുന്നത് 2026 ൽ 620 ആയി . റഷ്യയുടേത് 2025-ൽ 4,309 ആയിരുന്നത് 2026-ൽ 4,400 ആയി. 2026-ൽ റഷ്യ 1,796 ആണവ പോർമുനകൾ വിന്യസിച്ചു. യു.എസിന്റെ ആണവായുധ ശേഖരം 3700 ആണ്. ഇതിൽ 1,770 എണ്ണം വിന്ന്യസിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |