SignIn
Kerala Kaumudi Online
Thursday, 11 June 2026 4.39 AM IST

ക്യാമ്പിൽ സ്ഫോടനം: രണ്ട് ജവാന്മാർക്ക് ദാരുണാന്ത്യം

e

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ ഉറിയിൽ നിയന്ത്രണ രേഖയ്‌ക്ക് സമീപമുള്ള സൈനിക ക്യാമ്പിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് സൈനികർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഐരോളി സ്വദേശി ചവാൻ വിക്രം ബാലകൃഷ്ണ, ഷാപ്പൂർ സ്വദേശി അർജുൻ ജാദവ് രാജീന്ദ്ര എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ഉറി മേഖലയിലെ കമൽകോട്ട് ക്യാമ്പിലാണ് സംഭവം. അബദ്ധത്തിലുണ്ടായ സ്‌ഫോടനമാണെന്നാണ് നിഗമനം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഹെലികോപ്ടറൽ ശ്രീനഗറിലെ ബദാമിബാഗ് കാന്റോൺമെന്റിലെ സൈനിക ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. സൈന്യം വിശദമായ അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, DIED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360