
ചെന്നൈ: മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈ രാജിവച്ചതിനുപിന്നാലെ തമിഴ്നാട് ബി.ജെ.പിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡി രാജിവച്ചു. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും പ്രഖ്യാപിച്ചു. നേരത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും പാർട്ടി വിട്ടിരുന്നു.
സംസ്ഥാന ഉപാദ്ധ്യക്ഷൻ കരു നാഗരാജൻ അടക്കം 15 പേർ നേരത്തേ പാർട്ടി വിട്ടിരുന്നു. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രതികരണത്തിനുപിന്നാലെയാണ് നീക്കം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |