
ന്യൂഡൽഹി : കൊലപാതകക്കേസിലെ അപ്പീലിൽ അലഹബാദ് ഹൈക്കോടതി അടയിരുന്നത് 40 വർഷം. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം കഠിനതടവ് ഹൈക്കോടതി ശരിവച്ചതോടെ, പ്രതിയായ 72കാരൻ സുപ്രീംകോടതിയെ സമീപിച്ചു. അപ്പീൽ തീർപ്പാകലിലെ വൈകലിൽ അതീവ ആശങ്ക രേഖപ്പെടുത്തി പ്രതിക്ക് ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ജാമ്യം അനുവദിച്ചു. ഉത്തർപ്രദേശ് സർക്കാരിന് നോട്ടീസ് അയയ്ക്കാൻ നിർദ്ദേശം നൽകി. 1983ൽ കാൺപൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട അപ്പീൽ 1985 മുതൽ അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിലായിരുന്നു. 40 വർഷത്തിന് ശേഷം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അപ്പീലിൽ അന്തിമ തീർപ്പുണ്ടായത്. സഹോദരനെ കൊലപ്പെടുത്തിയെന്ന കുറ്റമാണ് പ്രതി വിജയ് സിംഗ് നേരിടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |