SignIn
Kerala Kaumudi Online
Saturday, 04 July 2026 4.23 AM IST

ജെയ്‌ഷെ പദ്ധതി പൊളിച്ചു ഗുജറാത്തിൽ എട്ടുപേർ പിടിയിൽ

s

അഹമ്മദാബാദ്: രാജ്യത്ത് നടത്താനിരുന്ന വലിയ ഭീകരാക്രമണ പദ്ധതി പൊളിച്ച് ഗുജറാത്ത് ഭീകരവിരുദ്ധ സേന (എ.ടി.എസ്).

പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേരെ അറസ്റ്റ് ചെയ്തു. ഗുജറാത്തിൽ ജെയ്‌ഷെ മൊഡ്യൂൾ സ്ഥാപിക്കാനും രാജ്യത്തെ വിവിധഭാഗങ്ങളിൽ ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടവരെയാണ് പിടികൂടിയതെന്ന് എ.ടി.എസ് അറിയിച്ചു.

ഗുജറാത്ത്, മദ്ധ്യപ്രദേശ് സ്വദേശികളായ അബു ഉബൈദ (19) ,​ഇബ്രാഹിം ഘാഗ(30) മുദസ്സിർ ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ദുരാനി ഘാഗ(18) അഹമ്മദ് ഗജിവാല എന്ന അബു ഉബൈദ(19) എന്നിവരാണ് അറസ്റ്റിലായത്. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് എട്ടുപേരും പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തി.

ഗുജറാത്തിൽ ജെയ്‌ഷെ പ്രവർത്തനം വിപുലീകരിക്കാനായിരുന്നു ശ്രമം. ഇതിനായി പുതിയ അംഗങ്ങളെ റിക്രൂട്ട് ചെയ്യാൻ പ്രവർത്തിച്ചു.

തീവ്രചിന്താഗതികൾ പ്രചരിപ്പിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പാക്കാനും പ്രതികൾ ശ്രമിച്ചു.പ്രതികൾക്കെതിരേ യു.എ.പി.എ പ്രകാരവും ഭാരതീയ ന്യായസംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ഇവരുടെ സാമ്പത്തിക സ്രോതസുകളടക്കം പരിശോധിക്കുകയാണെന്നും എ.ടി.എസ് പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360