
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം ബഹിരാകാശത്തോളം ഉയർത്തി അനിൽ മേനോൻ ചരിത്രമാകുന്നു. ഇന്നലെ രാത്രി 8.17നാണ് റഷ്യയുടെ സോയൂസ് എം.എസ് 29 പേടകത്തിൽ മലയാളിയായ അനിൽ മേനോൻ ബഹിരാകാശത്തേക്ക് കുതിച്ചത്. 11.26ന് സ്‌പേസ് സ്റ്റേഷനിലേക്ക് പേടകം ചേർത്തുവച്ചു.
പാലക്കാട് ഒറ്റപ്പാലം ചേറ്റൂർ കുടുംബാംഗമായ ഡോ. അനിൽ മേനോൻ ഇതോടെ ബഹിരാകാശം തൊടുന്ന ആദ്യ മലയാളിയായി.
ബഹിരാകാശത്തുകൂടി സെക്കൻഡിൽ 7.2കിലോമീറ്റർ വേഗതയിൽ കുതിച്ച് മൂന്ന് മണിക്കൂറിനകം ഭൂമിയെചുറ്റിയാണ് പേടകം ബഹിരാകാശ നിലയത്തിലെത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെ മേനോനും സംഘവും സ്‌പേസ് സ്റ്റേഷനകത്തെത്തി. റഷ്യക്കാരായ പ്യോട്ടർ ദുബ്രോവ്, അന്ന കികിന എന്നിവരാണ് മേനോനൊപ്പം യാത്ര ചെയ്ത സഞ്ചാരികൾ.
റഷ്യയും അമേരിക്കയും മാറിമാറിയാണ് സ്‌പേസ് സ്റ്റേഷനിലേക്ക് മനുഷ്യരെ എത്തിക്കുന്നത്. ഇത്തവണ റഷ്യയുടെ ഊഴമായിരുന്നു.അമേരിക്കൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ നാസയുടെ പ്രതിനിധിയായാണ് ഡോ.അനിൽ മേനോൻ സ്‌പേസ് സ്റ്റേഷനിലെത്തിയത്.
പേടകം യാത്ര ഇങ്ങനെ
1. ഇന്നലെ രാവിലെ 10.49ന് വിക്ഷേപണത്തിന് കൗണ്ട് ഡൗൺ തുടങ്ങി
2. രാത്രി 8.17ന് വിക്ഷേപണം
3. രാത്രി 10.40 സോയൂസ് പേടകം ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷന് അടുത്തെത്തി
4. രാത്രി 11.26. സ്‌പേസ് സ്റ്റേഷനിലേക്ക് പേടകം ചേർത്തുവച്ചു
5. പുലർച്ചെ ഒരു മണിക്ക് സ്‌പേസ് സ്റ്റേഷൻ വാതിലുകൾ തുറന്നു
6. പുലർച്ചെ 1.25ന് അനിൽമേനോനും സഹയാത്രികർക്കും സ്‌പേസ് സ്റ്റേഷനിലേക്ക് വരവേല്പ്
2027 ഏപ്രിൽ 1. സ്‌പേസ് സ്റ്റേഷനിൽ നിന്ന് അനിൽ മേനോനും സംഘവും മടങ്ങും
സോയൂസ് എം.എസ് 29
റഷ്യയുടെ സോയൂസ് പേടക പരമ്പരയിലെ നൂതന പതിപ്പായ 'സോയൂസ് എം.എസ്" ശ്രേണിയിലെ 29 -ാമത്തെ പേടകം
നിർമ്മാണം- എനർജിയ
നിയന്ത്രണം - റോസ്കോസ്മോസ് (റഷ്യൻ സ്‌പേസ് ഏജൻസി)
3 യാത്രികരെ വഹിക്കും
നീളം - 24.5 അടി
വീതി - 8 അടി 11 ഇഞ്ച്
സഞ്ചാരികളെ അന്താരാഷ്ട്ര നിലയത്തിലേക്കും തിരിച്ചും എത്തിക്കും
വഹിക്കുന്നത് സോയൂസ്- 2.1എ റോക്കറ്റ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ 240 ദിവസം ഡോക്ക് ചെയ്തിടാം
സ്‌പേസ് കപ്പിൾ
ബഹിരാകാശത്തേക്ക് പറന്ന ദമ്പതികളുടെ ലിസ്റ്റിൽ ഇടംനേടിയിരിക്കുകയാണ് അനിൽ മേനോനും ഭാര്യ അന്ന വിൽഹെമും. സ്‌പേസ് എക്സിന്റെ പൊളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായി 2024ലാണ് അന്ന ബഹിരാകാശയാത്ര നടത്തിയത്. അതേസമയം, ബഹിരാകാശത്തേക്ക് ഒന്നിച്ച് യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ചവരാണ് മാർക്ക് ലീയും ജാൻ ഡേവിസും. നാസയുടെ എൻഡെവർ സ്‌പേസ് ഷട്ടിലിൽ 1992ലായിരുന്നു യാത്ര. ട്രെയിനിംഗ് സമയത്ത് രഹസ്യമായി വിവാഹിതരായ ഇരുവരും വിക്ഷേപണത്തിന് തൊട്ടുമുന്നേയാണ് വിവരം വെളിപ്പെടുത്തിയത്. ദമ്പതികളെ ഒരുമിച്ച് യാത്രയ്ക്ക് അനുവദിക്കില്ലെന്ന നാസയുടെ നയം മൂലമായിരുന്നു ഇത്. വാലന്റീന തെരഷ്കോവ - ആൻഡ്രിയാൻ നികോലയേവ് പോലെ വേറെയും 'സ്‌പേസ് കപ്പിൾ' ഉണ്ടെങ്കിലും വെവ്വേറെയായിരുന്നു യാത്ര.
Dr. Anil Menon has made history by becoming the first Malayali to travel to space, bringing pride to Kerala on the global stage. He lifted off aboard Russia's Soyuz MS-29 spacecraft at 8:17 p.m. last night and successfully docked with the International Space Station (ISS) at 11:26 p.m.
Hailing from the Chettur family of Ottapalam in Palakkad, Dr. Menon has become the first person of Malayali origin to reach space, marking a historic milestone for Kerala and India's space legacy.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |