
ന്യൂഡൽഹി: മേഘാലയ ഹണിമൂൺ കൊലക്കേസിലെ മുഖ്യപ്രതിയായ യുവതിക്ക് ജാമ്യം അനുവദിച്ചതിനെതിരെയുള്ള ഹർജി 21ന് പരിഗണിക്കാൻ സുപ്രീംകോടതി മാറ്റി. സോനം രഘുവംശിക്ക് ജാമ്യം നൽകിയ മേഘാലയ ഹൈക്കോടതി നടപടിക്കെതിരെ അവിടുത്തെ സർക്കാരാണ് ഹർജി നൽകിയത്. ജാമ്യത്തിൽ അടിയന്തരസ്വഭാവത്തോടെ ഇടപെടാൻ സുപ്രീംകോടതി നേരത്തെ തയ്യാറായിരുന്നില്ല. വിശദമായി വാദംകേട്ട ശേഷം തീരുമാനമെടുക്കാമെന്നാണ് നിലപാട്. 2025 മേയ് 23നാണ് മധുവിധു ആഘോഷിക്കാൻ ഭർത്താവ് രഘു രഘുവംശിയും സോനവും സ്വദേശമായ ഇൻഡോറിൽ നിന്ന് മേഘാലയയിൽ എത്തിയത്. ജൂൺ 2ന് ഭർത്താവിനെ മരിച്ച നിലയിൽ ഈസ്റ്റ് ഖാസി ജില്ലയിലെ മലയിടുക്കിൽ കണ്ടെത്തി. വാടക കൊലയാളികളെ ഉപയോഗിച്ച് കൊലപാതകം ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണെന്ന് ചോദ്യംചെയ്യലിൽ സോനം സമ്മതിച്ചിരുന്നു. മംഗല്യദോഷം മാറ്റാൻ വേണ്ടി മാത്രമാണ് രഘുവിനെ വിവാഹം ചെയ്‌തതെന്ന് സോനം വെളിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |