SignIn
Kerala Kaumudi Online
Thursday, 11 June 2026 4.41 AM IST

സഭയിൽ 19 പേർ മമതയില്ലാതെ, തൃണമൂൽ വിമതർ​ ​ബി.​ജെ.​പിയെ പിന്തുണയ്ക്കും

d

ന്യൂഡൽഹി: മമതാ ബാനർജി ഡൽഹിയിൽ തങ്ങി നേരിട്ട് നടത്തിയ ശ്രമങ്ങളെല്ലാം വിഫലം. തൃണമൂൽ കോൺഗ്രസിന്റെ 28 ലോക്‌സഭാ എം.പിമാരിൽ 19 പേർ ലോക്സഭയിൽ ബി.ജെ.പിക്ക് പിന്തുണ നൽകുന്ന പ്രത്യേക ബ്ളോക്കായി ഇരിക്കും. മൂന്നിൽ രണ്ട് എം.പിമാർ മാറുന്നതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമല്ല.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂലിന്റെ താര പ്രചാരകരിൽ ഒരാളും ജാദവ്പൂർ എം.പിയുമായ സയോണി ഘോഷും വിമത ഗ്രൂപ്പിലുണ്ട്..മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാനും മുൻ ബി.ജെ.പി നേതാവും ബോളിവുഡ് താരവുമായ ശത്രുഘ്‌നൻ സിൻഹയും മറുകണ്ടം ചാടിയെന്നാണറിവ്.വിമത നീക്കത്തിന് മുൻകൈയെടുത്ത കകോലി ഘോഷിന് കേന്ദ്ര സർക്കാർ സുരക്ഷ ഏർപ്പെടുത്തി.

'രണ്ടുവഞ്ചി

പറ്രില്ല'

കോൺഗ്രസിൽ നിന്നെത്തിയ അസാമിൽ നിന്നുള്ള നേതാവും രാജ്യസഭാ എം.പിയുമായ സുസ്‌മിത ദേവും തൃണമൂൽ വിട്ടു. ഇന്നലെ ഡൽഹിയിൽ അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് രാജി പ്രഖ്യാപിച്ചത്. തൃണമൂലിലെ പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം രാജ്യസഭാംഗം സുകേന്ദു ശേഖർ റോയിയും രാജി വച്ചിരുന്നു. തനിക്ക് ഒരേസമയം രണ്ടു വഞ്ചിയിൽ നിൽക്കാനാകില്ലെന്ന് സുസ്‌മിത പറഞ്ഞു. സുസ്‌മിത 2021ലാണ് കോൺഗ്രസ് വിട്ട് തൃണമൂലിൽ ചേർന്നത്. അസാമിലെ കോൺഗ്രസ് നേതാവ് സന്തോഷ് മോഹൻ ദേവിന്റെ മകളാണ്. മഹിളാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷ പദവി വഹിച്ചിട്ടുണ്ട്.

ല​യ​നമില്ലെന്ന്​ ​കോ​ൺ​ഗ്ര​സ്

മ​മ​തയു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​തൃ​ണ​മൂ​ലുമായി​ ​ല​യ​ന​മില്ലെന്ന് കോൺഗ്രസ്. ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​"​ഇ​ന്ത്യ​"​ ​മു​ന്ന​ണി​ ​യോ​ഗ​ത്തി​നാ​യി​ ​ഡ​ൽ​ഹി​യി​ലെ​ത്തി​യ​ ​മ​മ​ത​യും​ ​മ​രു​മ​ക​ൻ​ ​അ​ഭി​ഷേ​ക് ​ബാ​ന​ർ​ജി​യും​ ​കോ​ൺ​ഗ്ര​സ് ​നേ​താ​ക്ക​ളാ​യ​ ​സോ​ണി​യാ​ ​ഗാ​ന്ധി​യെ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​ക​ണ്ട​തി​ന് ​പി​ന്നാ​ലെ​യാ​ണ് ലയന ​വാ​ർ​ത്ത​​ ​പ്ര​ച​രി​ച്ച​ത്.​ ​തൃ​ണ​മൂ​ൽ​ ​ല​യ​ന​ ​താ​ത്പ​ര്യം​ ​അ​റി​യി​ച്ചെ​ന്നാ​യി​രു​ന്നു​ ​വാ​ർ​ത്ത.
ചൊ​വ്വാ​ഴ്‌​ച​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​വാ​ർ​ഷി​ക​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ച​ട​ങ്ങി​ൽ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​സം​സാ​രി​ക്ക​വെ​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​ബം​ഗാ​ളി​ൽ​ ​കോ​ൺ​ഗ്ര​സും​ ​തൃ​ണ​മൂ​ൽ​ ​കോ​ൺ​ഗ്ര​സും​ ​ല​യി​ക്കു​ന്ന​ത് ​ബി.​ജെ.​പി​ക്ക് ​ഭീ​ഷ​ണി​യാ​കു​മെ​ന്ന് ​പറഞ്ഞിരുന്നു.​ ​തൃ​ണ​മൂ​ൽ​ ​ബം​ഗാ​ളി​ൽ​ ​അ​ധി​കാ​രം​ ​സ്ഥാ​പി​ച്ച​ 2011​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു.​ ​അ​തി​നു​ശേ​ഷം​ ​ദേ​ശീ​യ​ ​ത​ല​ത്തി​ൽ​ ​ബി.​ജെ.​പി​ ​വി​രു​ദ്ധ​ ​മു​ന്ന​ണി​യി​ൽ​ ​പ്ര​വ​ർ​ത്തി​ച്ചെ​ങ്കി​ലും​ ​ബം​ഗാ​ളി​ൽ​ ​എ​തി​ർ​പ​ക്ഷ​ത്താ​യി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360