
ന്യൂഡൽഹി: ജുഡിഷ്യറിയെ അപമാനിക്കുന്ന തരത്തിലുള്ള സാമൂഹിക മാദ്ധ്യമ പോസ്റ്റുകൾ നീക്കാൻ പ്രത്യേക ഉത്തരവിനായി കാത്തുനിൽക്കേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി. ശ്രദ്ധയിൽപ്പെട്ടാലുടൻ നീക്കം ചെയ്യണമെന്ന് സമൂഹ മാദ്ധ്യമ പ്ലാറ്റ്ഫോമുകൾക്ക് നിർദ്ദേശം നൽകി. നീതിന്യായ സ്ഥാപനങ്ങളെ ദുർബലപ്പെടുത്താൻ കഴിയുന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങൾ മാറുന്നത് അനുവദിക്കാനാകില്ല. അവയിലൂടെ ജഡ്‌ജിമാരെ അപകീർത്തിപ്പെടുന്നത് അംഗീകരിക്കാനാകില്ല. ആവിഷ്കാര സ്വാതന്ത്ര്യമെന്നത് കോടതികളെ അപമാനിക്കാനുള്ളതല്ലെന്നും ജസ്റ്റിസുമാരായ നീന ബൻസൽ കൃഷ്‌ണ, മധു ജെയിൻ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കോടതിയുത്തരവുകളെ ന്യായമായ രീതിയിൽ വിമർശിക്കാവുന്നതാണെന്നും കൂട്ടിച്ചേർത്തു. ഡൽഹി ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്‌ജിയെ ലക്ഷ്യമിട്ടുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ നിർദ്ദേശം നൽകിയ വിധിയിലാണിത്. ഡൽഹി ഹൈക്കോടതി ബാർ അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഇടപെടൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |