SignIn
Kerala Kaumudi Online
Sunday, 31 May 2026 3.14 PM IST

സഞ്ജുവിന് ആ ഭാഗ്യം മുതലാക്കാൻ കഴിഞ്ഞില്ല, രണ്ടാം തവണ ബുംറയ്ക്ക് മുന്നിൽ വീണു

sanju-samson

ചെന്നൈ: ഐപിഎൽ പോരാട്ടത്തിൽ മുംബയ് ഇന്ത്യൻസിനെതിരായ മത്സരത്തിൽ എട്ട് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ​ ​മും​ബ​യ് ​ഇ​ന്ത്യ​ൻ​സ് 20​ ​ഓ​വ​റി​ൽ​ ഏഴ് ​ ​വി​ക്ക​റ്റ് ​ന​ഷ്‌​ട​ത്തി​ൽ​ 159​ ​റ​ൺ​സെ​ടു​ത്തു.​ ​മ​റു​പ​ടി​ ബാറ്റിംഗിനിറ​ങ്ങിയ ​ചെ​ന്നൈ​ ​18.1 ഓവറിൽ വിജയലക്ഷ്യത്തിലെത്തി (160/2).

മറുപടി ബാറ്റിംഗിൽ ചെന്നൈയ്ക്ക് വേണ്ടി ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസൺ ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. 9 പന്തിൽ 11 റൺസ് മാത്രമെടുത്താണ് സഞ്ജു പുറത്തായത്. ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിൽ സ്ലിപ്പിൽ വിൽ ജാക്‌സ് സഞ്ജുവിന്റെ ക്യാച്ച് കൈവിട്ടിരുന്നു. എന്നാൽ ആ ഭാഗ്യം മുതലാക്കാൻ സഞ്ജുവിനായില്ല. അതേ ഓവറിലെ അവസാന പന്തിൽ വിക്കറ്റ് കീപ്പർ റിക്കിൾട്ടൺ ക്യാച്ച് നൽകി സഞ്ജു കൂടാരം കയറുകയായിരുന്നു.

അതേസമയം, സഞ്ജു നേരത്തെ മടങ്ങിയെങ്കിലും ക്യാപ്ടൻ റുതുരാജ് ഗെയ്‌‌ക്‌‌‌‌വാദ് യുവതാരം കാർത്തിക് ശർമയ്ക്കൊപ്പം ചേർന്ന് ചെന്നൈയെ അനായാസം വിജയതീരത്തെത്തിച്ചു. സീസണിൽ ഇതുവരെ രണ്ട് സെഞ്ച്വറികളടക്കം 315 റൺസ് താരം നേടിയിട്ടുണ്ട്. നേരത്തേ ടോ​സ് ​നേ​ടി​ ​ ആ​ദ്യം ​ബാ​റ്റ് ​ചെ​യ്ത​ ​മും​ബ​യ്‌​യെ​ ​കൃ​ത്യ​ത​യോ​ടെ​ ​പ​ന്തെ​റി​ഞ്ഞ​ ​ചെ​ന്നൈ​ ​ബൗ​ള​ർ​മാ​ർ​ ​വ​ലി​യ​ ​സ്കോ​റി​ലേ​ക്ക് ​പോ​കാ​തെ​ ​പി​ടി​ച്ചു​കെ​ട്ടു​ക​യാ​യി​രു​ന്നു. 37​ ​പ​ന്തി​ൽ​ 57​ ​റ​ൺ​സെ​ടു​ത്ത​ ​ന​മ​ൻ​ ​ധീറാ​ണ് ​ മും​ബ​യ്‌​യു​ടെ​ ​ടോ​പ് ​‌​സ്‌​കോ​റ​ർ.​ ​റ​യാ​ൻ​ ​റി​ക്ക​ൽട്ട​ൺ​ ​(24​ ​പ​ന്തി​ൽ​ 37​),​ ​സൂ​ര്യ​കു​മാ​ർ​ ​യാ​ദ​വ് ​(21​)​ ​എ​ന്നി​വ​രും​ ​തി​ള​ങ്ങി.​ ആദ്യ റൺ നേടിയപ്പോൾ തന്നെ ​​ ​മും​ബ​യ്ക്ക് ​ ഓ​പ്പ​ണ​റായ ​വി​ൽ​ ​ജാ​ക്ക്‌​സി​നെ​ ​ന​ഷ്ട​മാ​യി​രു​ന്നു.​ ​

അ​ൻ​ഷു​ൽ​ ​കാം​ബോ​ജി​ന്റെ​ ​പ​ന്തി​ൽ​ ​അ​ര​ങ്ങേ​റ്റ​ക്കാ​ര​ൻ​ ​രാ​മ​കൃ​ഷ്ണ​ ​ഘോ​ഷാ​ണ് ​മ​നോ​ഹ​ര​മാ​യ​ ​ക്യാ​ച്ചി​ലൂ​ടെ​ ​ജാ​ക്ക്‌​സി​നെ​ ​പു​റ​ത്താ​ക്കി​യ​ത്.​ ​കാം​ബോ​ജ് ​മൂ​ന്നും​ ​നൂ​ർ​ ​അ​ഹ​മ്മ​ദ് ​ര​ണ്ടും​ ​രാ​മ​കൃ​ഷ്ണ​ ​ഘോ​ഷും​ ​ഓ​വ​ർ​ട്ട​ണും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ത​വും​ ​വീ​ഴ്ത്തി. മുംബയ്ക്കെതിരെ വിക്കറ്റ് അടിസ്ഥാനത്തിൽ ചെന്നൈ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതോടെ പഴയ പ്രതാപത്തിലേക്ക് ചെന്നൈ തിരിച്ചെത്തിയപ്പോൾ, മുംബയ്‌യുടെ പ്ലേ ഓഫ് സാദ്ധ്യതകൾ അവസാനിക്കുമെന്ന അവസ്ഥയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SANJUSAMSON, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360