വാൻകൂവർ: ഫിഫ ലോകകപ്പ് 2026ലെ അവസാന പ്രീക്വാർട്ടർ പോരാട്ടത്തിൽ ഗോൾ കീപ്പർ ഗ്രിഗർ കോബെലിന്റെ തകർപ്പൻ സേവുകളുടെ പിൻബലത്തിലാണ് സ്വിറ്ര്‌സർലാൻഡ് കൊളംബിയയുടെ വെല്ലുവിളി മറികടന്ന് ക്വാർട്ടറിലേക്ക് മുന്നേറിയത്. ഇരുടീമും നന്നായി കളിച്ചെങ്കിലും ഗോളവസരങ്ങൾ അപൂർവമായെ മത്സരത്തിൽ ഉണ്ടായിരുന്നുള്ളൂ. കൊളംബിയ ടാർജറ്രിലേക്ക് മൂന്നും സ്വിറ്ര്‌സർലാൻഡ് രണ്ട് ഷോട്ടുകലും മാത്രമാണ് തൊടുത്തത്. നിശ്ചിതസമയത്തും എക്‌സ്ട്രാ ടൈമിലും ഗോൾ അകന്നു നിന്നതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് മത്സരം പോയി. 4-3നാണ് ഷൂട്ടൗട്ടിൽ സ്വിസ് പടയുടെ ജയം.
ഷൂട്ടൗട്ടിൽ കൊളംബിയയുടെ ഡേവിൻസൺ സാഞ്ചസിന്റെ ഷോട്ട് പുറത്തേക്ക് പോയപ്പോൾ കുച്ചൊ ഹെർണാണ്ടസിന്രെ കിക്ക് കോബെൽ ഇടത്തോട്ട് പറന്ന് തട്ടിയകറ്റി. സ്വിറ്റ്‌സർലാൻഡിന്രെ മൂന്നാം കിക്കെടുത്ത മാനുവൽ അകഞ്ചിയും പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞിരുന്നു. നിർണായകമായ അഞ്ചാം കിക്ക് റൂബൻ വർഗാസ് ഗോളാക്കിയതോടെ സ്വിസ് പടയ്ക്ക് ക്വാർട്ടറിലേക്ക് വഴിതെളിയുകയായിരുന്നു. നേരത്തേ കൊളംബിയയുടെ ജോൺ ലുക്കുമിയുടെ ഒരു ഗോൾ ശ്രമം ക്രോസ് ബാറിൽ തട്ടിപ്പോയിരുന്നു. കോബെലിനെപ്പോലെ തന്നെ കൊളംബിയയുടെ കാമിലോ വർഗാസും ക്രോസ് ബാറിന് കീഴിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
1954ന് ശേഷം ആദ്യമായാണ് സ്വിറ്റ്‌സർലാൻഡ് ഫിഫ ലോകകപ്പിന്രെ ക്വാർട്ടറിൽ എത്തുന്നത്. ആകെ കണക്കിൽ സ്വിറ്റ്‌സർലാൻഡിന്രെ നാലാം ക്വാർട്ടർ പ്രവേശം. 1954ന് മുമ്പ് 1934,38 ലോകകപ്പുകളിലും സ്വിറ്ര്‌സർലാൻഡ് ക്വാർട്ടറിൽ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |