SignIn
Kerala Kaumudi Online
Friday, 29 May 2026 9.24 PM IST

'ആ തീരുമാനം ഡ്രസിംഗ് റൂമിൽ പറഞ്ഞപ്പോൾ കണ്ണ് നിറയാത്തവരായി ആരും ഉണ്ടായിരുന്നില്ല'; ധോണി ക്യാപ്റ്റൻസി സ്ഥാനം ഒഴിഞ്ഞതിൽ പ്രതികരിച്ച് മുഖ്യപരിശീലകൻ

dhoni

ന്യൂഡൽഹി: മഹേന്ദ്ര സിംഗ് ധോണിയുടെ ക്യാപ്റ്റൻസി മാറ്റം ടീം ക്യാമ്പിലുണ്ടാക്കിയ പ്രതികരണത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുഖ്യപരിശീലകൻ സ്റ്റീഫൻ ഫ്ളമിംഗ്സ്. ധോണി ആ തീരുമാനം ഡ്രസിംഗ് റൂമിൽ പറഞ്ഞപ്പോൾ കണ്ണ് നിറയാത്തവരായി ആരും ഉണ്ടായിരുന്നില്ലെന്ന് കോച്ച് സ്റ്റീഫൻ ഫ്ളമിംഗ് പ്രതികരിച്ചു. ധോണി ക്യാപ്റ്റൻസി മാറുന്നതായി പ്രഖ്യാപിക്കുന്നതിന് ഞങ്ങളാരും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024ലെ ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സ്‌ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുമായുളള ഓപ്പണിംഗ് മാച്ച് ഇന്ന് ആരംഭിക്കാനിരിക്കെയാണ് ധോണിയുടെ അപ്രതീക്ഷിത ക്യാപ്റ്റൻസി മാറ്റം.

ഇത് രണ്ടാം തവണയാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനം മറ്റൊരു താരത്തിന് കൈമാറുന്നത്. 2022ൽ ടീമിലെ പരിചയസമ്പന്നനായ മറ്റൊരു താരവും ഓൾ റൗണ്ടർ രവീന്ദ്ര ജഡേജക്ക് ക്യാപ്റ്റൻ സ്ഥാനം കൈമാറിയിരുന്നെങ്കിലും ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടർ തോൽവികളെ തുടർന്ന് സീസണിടയിൽ ക്യാപ്റ്റൻ സ്ഥാനം ധോണി തിരിച്ചെടുത്തിരുന്നു. 2010, 2011, 2018, 2021, 2023 സീസണുകളിൽ ചെന്നൈയെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച ധോണി ഏറ്റവും കൂടുതൽ തവണ ഐപിഎൽ കിരീടം നേടിയ ക്യാപ്റ്റൻമാരിൽ രോഹിത് ശർമ്മയ്ക്ക് ഒപ്പം റെക്കോർഡ് പങ്കിടുന്ന താരമാണ്. 226 മത്സരങ്ങളിലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനായത്. ഇതിൽ 133 കളികളിലും ടീം വിജയിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, MSDHONI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360