മണ്ണാർക്കാട്: കഞ്ചാവ് വേട്ടയിൽ യുവാവ് പിടിയിലായി. പയ്യനെടം തടത്തിൽ വീട്ടിൽ റഹ്മത്ത് മോൻ എന്ന ശാനിദിനെ (29) യാണ് വീട്ടിൽ നിന്നും പത്തര കിലോ കഞ്ചാവുമായി പൊലീസ് അസ്റ്റ് ചെയ്തത്. ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണാർക്കാട് ഡിവൈ.എസ്.പി ടി.എസ്.സിനോജിന്റെ നിർദ്ദേശപ്രകാരം മണ്ണാർക്കാട് ഇൻസ്പെക്ടർ ബൈജു ഇ ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സബ്ബ് ഇൻസ്പെക്ടർ ഋഷിപ്രസാദ്, എ.എസ്.ഐ ശാന്തകുമാരി, സിനിയർ സിവിൽ പൊലീസ് ഓഫീസർ സുനിൽ, സിവിൽ പൊലീസ് റംഷാദ്, പ്രമോദ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |