SignIn
Kerala Kaumudi Online
Sunday, 06 July 2025 8.32 AM IST

പ്രവാസികൾക്ക് ഇരട്ടി ലാഭം, പദ്ധതി പ്രഖ്യാപിച്ച് കെഎസ്എഫ്ഇ

Increase Font Size Decrease Font Size Print Page
ksfe

തൃശൂർ: പ്രവാസി മലയാളികൾക്കുള്ള പുതിയ നിക്ഷേപ പദ്ധതിയായ 'കെ.എസ്.എഫ്.ഇ. ഡ്യുവോ'യുടെ ആഗോള വിപണനോദ്‌ഘാടനം സൗദി അറേബ്യയിലെ റിയാദിൽ ധനമന്ത്രി അഡ്വ. കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡയറക്ടർ എം.സി രാഘവൻ തുടങ്ങിയവർ പങ്കെടുത്തു. നിക്ഷേപവും ചിട്ടിയും ചേർന്നുള്ള ഇരട്ട നേട്ടം ലഭ്യമാക്കാനുതകുന്ന പദ്ധതിയായ ഡ്യൂവോ പ്രവാസി ചിട്ടിയുടെ തുടർച്ചയാണ്.

പൂർണമായും ഓൺലൈനിലൂടെ ഇടപാട് നടത്താനാകുന്ന ഈ പദ്ധതി സാമ്പത്തിക മേഖലയ്ക്ക് കരുത്ത് പകരുന്ന മലയാളി പ്രവാസികളോടുള്ള കെ.എസ്.എഫ്.ഇയുടെ പ്രതിബദ്ധതയാണ്. പ്രവാസി ചിട്ടിയുടെ പ്രചാരണത്തിനായി കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എം.സി.രാഘവൻ, അഡ്വ.യു.പി.ജോസഫ് എന്നിവരും ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം ജി.സി.സി രാജ്യങ്ങളിൽ പര്യടനത്തിലാണ്.

TAGS: NEWS 360, GULF, GULF NEWS, KSFE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.