SignIn
Kerala Kaumudi Online
Sunday, 31 May 2026 4.03 PM IST

'സ്മൃതി മന്ദാനയും പലാഷും വീണ്ടും ഒന്നിച്ചു'; പ്രചരിക്കുന്ന വീഡിയോ പഴയതോ പുതിയതോ?

READ ENGLISH VERSION
smriti-mandhana

മുംബയ്: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും മുന്‍ കാമുകന്‍ പലാഷ് മുച്ഛലും വീണ്ടും ഒന്നിച്ചുവെന്ന് അഭ്യൂഹം. നേരത്തെ വിവാഹത്തിന് തൊട്ടുമുമ്പ് ഇരുവരും തമ്മില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ട് പേരുടേയും കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള വീഡിയോ പുറത്ത് വന്നതോടെയാണ് സ്മൃതിയും പലാഷും ഒരുമിച്ചുവെന്നും വിവാഹിതരായേക്കുമെന്നും അഭ്യൂഹം ശക്തമായിരിക്കുന്നത്. അതേസമയം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ പുതിയതാണോ പഴയതാണോ എന്നതില്‍ സ്ഥിരീകരണമില്ല.

മുംബയിലെ ഒരു റസ്‌റ്റോറന്റിന് മുന്നിലാണ് രണ്ട് കുടുംബത്തിലേയും അംഗങ്ങളെ കണ്ടത്. സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാന, പലാഷിന്റെ സഹോദരിയും ഭര്‍ത്താവുമാണ് വീഡിയോയില്‍ ഉള്ളത്. പലാഷിന്റെ സഹോദരി സ്മൃതിയുടെ പിതാവിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം. ഇരുകുടുംബങ്ങളും ചര്‍ച്ചചെയ്ത് രമ്യതയിലെത്തിയെന്നും ഉടന്‍ തന്നെ സ്മൃതി മന്ദാനയുടെയും പലാഷിന്റെയും വിവാഹമുണ്ടാകുമെന്നുമാണ് ഈ വീഡിയോ അടിസ്ഥാനമാക്കി സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹം.

എന്നാല്‍ ഈ വീഡിയോ പഴയതാണെന്ന അഭിപ്രായം സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നവരും കുറവല്ല. സ്മൃതിയുടെ പിതാവിന്റെ അനാരോഗ്യം കാരണം വിവാഹം മാറ്റിവയ്ക്കുന്നു എന്നാണ് അന്ന് പ്രചരിച്ച വാര്‍ത്തകള്‍. എന്നാല്‍ പലാഷ് മറ്റൊരു യുവതിക്കൊപ്പം ചേര്‍ന്ന് സമൃതിയെ വഞ്ചിച്ചുവെന്നും ഇത് കയ്യോടെ പിടികൂടിയെന്നും പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്നും മാത്രമായിരുന്നു സ്മൃതിയുടെ പ്രതികരണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, SMRITI MANDHANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360