SignIn
Kerala Kaumudi Online
Sunday, 05 July 2026 6.53 AM IST

കുറഞ്ഞ ചിലവിൽ ഡിസൈനർ വസ്ത്രങ്ങൾ: ബഡ്ഷീറ്റിൽ വിസ്മയം തീർത്ത് റോസി

designer

ലണ്ടൻ : ഡിസൈനർ വസ്ത്രങ്ങൾ അണിയാൻ താത്പര്യമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ പലപ്പോഴും അതിന്റെ വില സാധാരണക്കാർക്ക് താങ്ങാനാവുന്നതിലും അധികമായിരിക്കും. ഇതിന് പരിഹാരം കണ്ടെത്തി ഫാഷൻ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് റോസി ഷെൻഡ്ലർ എന്ന മുപ്പത്തൊമ്പതുകാരി വീട്ടമ്മ. വലിയ തുകമുടക്കി അത്തരം ആഡംബര വസ്ത്രങ്ങൾ വാങ്ങാൻ കഴിയാത്തതിനാൽ തന്റെ പഴയ തയ്യൽ മെഷീൻ നന്നാക്കി റോസി സ്വന്തമായി വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ തുടങ്ങി. വീട്ടിലെ കിടക്ക വിരി, കർട്ടനുകളും, ടേബിൾ ക്ലോത്തും വരെ റോസി വസ്ത്രങ്ങളാക്കി മാറ്റി. അതും പ്രശസ്തരായ ഡിസൈനർമാറെ വെല്ലുന്ന രീതിയിലുള്ളതാണ് റോസിയുടെ ഓരോ വസ്ത്രവും.

യൂട്യൂബ് ട്യൂട്ടോറിയൽസ് കണ്ടാണ് റോസിയുടെ ഡിസൈനിങ് പഠനം. തുണിത്തരങ്ങൾ വിലകുറച്ച് ലഭിക്കുന്ന ചാരിറ്റിഷോപ്പുകളിൽ നിന്ന് വാങ്ങി സ്വന്തം ഇഷ്ട പ്രകാരം തയ്ച്ച് എടുക്കും. നാല് കുട്ടികളുടെ അമ്മയായ റോസി മക്കൾക്കു വേണ്ടിയും മനോഹരമായ വസ്ത്രങ്ങൾ തയ്യാറാക്കുന്നുണ്ട്. പണം പാഴാക്കാതിരിക്കുകയും ചെയ്യും എന്നാൽ താങ്ങാനാവുന്ന നിലനിൽക്കുന്ന ഉത്പന്നം ലഭിക്കുകയും ചെയ്യും എന്നാണ് ഇതേ പറ്റി റോസിയുടെ അഭിപ്രായം. 'വീട്ടിലിരിക്കുന്ന അമ്മ എന്ന പണി വലിയ വിരസമാണ്. മനോഹരമായി വസ്ത്രം ധരിച്ച് ഓഫീസിൽ ജോലിക്കു പോകാൻ എനിക്ക് പറ്റില്ല, എന്നാൽ സ്ഥിരം അമ്മവേഷമണിഞ്ഞ് വീട്ടിലിരിക്കാനും എനിക്ക് താൽപര്യമില്ല. പകരം ഞാൻ തയ്യാറാക്കിയ വ്യത്യസ്തമായ വസ്ത്രങ്ങളണിയാനാണ് ഇഷടം.' റോസി പറയുന്നു. ദിവസവുമുള്ള വീട്ടുജോലികളെ തടസ്സപ്പെടുത്താത്ത എന്നാൽ ആകർഷകമായ വസ്ത്രങ്ങളുണ്ടാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും റോസി. ഭർത്താവ് ക്ലീവ് ഷാൻഡ്ലറിനും ഇരട്ടക്കുട്ടികളായ ഐറിസിനും പോപ്പി ഷാൻഡ്ലറിനും ആറ് വയസ്സുകാരൻ എഡ്വേർഡിനും മൂന്ന് വയസ്സുകാരി ഡാഫെയിനും വസ്ത്രങ്ങൽ റോസി തന്നെയാണ് ഡിസൈൻ ചെയ്ത് നൽകുന്നത്. അഞ്ച് വർഷം മുമ്പാണ് റോസി ഈ ഹോബി തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360