SignIn
Kerala Kaumudi Online
Thursday, 19 September 2024 7.05 AM IST

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു നയിക്കും, സച്ചിൻ ബേബി വൈസ് ക്യാപ്ടൻ

Increase Font Size Decrease Font Size Print Page
sanju-v-samson

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ സഞ്ജു വി സാംസൺ നയിക്കും. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്ടൻ. ഈ മാസം എട്ട് മുതൽ രാജ്കോട്ടിൽ വച്ചാണ് മത്സരം. 19 അംഗ ടീമിൽ രോഹൻ എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സിജോമോൻ ജോസഫ് എന്നിവരേയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ മാസം എട്ടിന് ചണ്ഡിഗർഹുമായിട്ടാണ് കേരളത്തിന്റെ ആദ്യ മത്സരം. ഒൻപതിന് മദ്ധ്യപ്രദേശിനെയും , 11ന് മഹാരാഷ്ട്രയേയും, 12ന് ചത്തീസ്ഗർഹിനേയും കേരളം നേരിടും. 14ന് നടക്കുന്ന അവസാന മത്സരത്തിൽ ഉത്തരാഖണ്ഡാണ് കേരളത്തിന്റെ എതിരാളികൾ. കേരളത്തിന്റെ എല്ലാ മത്സരങ്ങളും രാജ്കോട്ടിൽ വച്ചാണ് നടക്കുക. ടീം വ്യാഴാഴ്ച രാജ്കോട്ടിലേക്ക് തിരിക്കും.

ടീം: സഞ്ജു വി സാംസൺ, സച്ചിൻ ബേബി, വത്സൽ ഗോവിന്ദ് ശർമ്മ, രോഹൻ എസ് കുന്നുമ്മൽ, വിഷ്ണു വിനോദ്, രാഹുൽ പി, അബ്ദുൾ ബാസിത്ത് പി എ, മിഥുൻ എസ്, അക്ഷയ് കെ സി, വൈശാഖ് ചന്ദ്രൻ, ബേസിൽ തമ്പി, വിശ്വേശർ എ സുരേഷ്, നിധീഷ് എം ഡി, ആനന്ദ് ജോസഫ്, ജലജ് സക്സേന, മുഹമ്മദ് അസ്ഹറുദ്ദീൻ എം, വിനൂപ് എസ് മനോഹരൻ, സിജോമോൻ ജോസഫ്, മനു കൃഷ്ണൻ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SANJU, KERALA, CRICKET, VIJAY HAZARE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.