SignIn
Kerala Kaumudi Online
Tuesday, 16 June 2026 10.58 AM IST

പി.വി സൗമിനി

soumini
പി.വി സൗമിനി (90)

കണ്ണൂർ: തളാപ്പ് ഗവ. മിക്സഡ് യു.പി സ്കൂളിന് സമീപം ശ്രീ ഗുരുപവന മന്ദിരത്തിൽ തളാപ്പ് പോസ്റ്റ്‌ ഓഫീസിൽനിന്നും പോസ്റ്റ്‌ മാസ്റ്റർ ആയി വിരമിച്ച പി.വി സൗമിനി (90) നിര്യാതയായി. പള്ളികുന്ന്, ചിറക്കൽ, വാരം, സിവിൽ സ്റ്റേഷൻ, ഹെഡ് പോസ്റ്റ്‌ ഓഫീസുകളിൽ ജോലി ചെയ്തിട്ടുണ്ട്. ഭർത്താവ്: പള്ളികുളം സമാധി മണ്ഡപം സ്ഥാപകനും റിട്ട. പോസ്റ്റ്‌ മാസ്റ്ററുമായ പരേതനായ എ. ലക്ഷ്മണൻ മാസ്റ്റർ. പരേതരായ പുതിയ വളപ്പിൽ അച്യുതന്റെയും പാറക്കണ്ടി രാധയുടെയും മകളാണ്.

മക്കൾ: എ. പി. ഉല്ലാസ് കുമാർ (ബാബു, മാനേജർ പള്ളികുളം സേവ ട്രസ്റ്റ്), എ.പി. സ്മിത (കല്പറ്റ , ഡോ. എ.പി. സ്മിജ (റിട്ട. ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കീഴലൂർ), എ.പി ധന്യ ( നടാൽ). മരുമക്കൾ: ഇ.വി.സപ്ന ഉല്ലാസ് (മേലൂർ), എം. പ്രദീപ്‌ കുമാർ (ബിസിനസ്‌, പെരളശ്ശേരി), പി.കെ രതീഷ് കുമാർ (റിട്ട. റബ്ബർ ബോർഡ്‌, കാഞ്ഞങ്ങാട്), പരേതനായ എം.കെ ജയദേവ് (കല്പറ്റ). സഹോദരങ്ങൾ: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിൽ നിന്ന് അണ്ടർ സെക്രട്ടറി ആയി വിരമിച്ച പി.വി ശ്രീധരൻ (മലബാർ ഹൈറ്റ്സ് തളാപ്പ്), പോസ്റ്റൽ വകുപ്പിൽ നിന്ന് വിരമിച്ച പി.വി. ശിവരാമചന്ദ്രൻ (പെരളശ്ശേരി), പി.വി. ദിവാകരൻ റിട്ട. സ്പിന്നിംഗ് സൂപ്രണ്ട് (ഗുജറാത്ത്‌), പി.വി ബീന രവീന്ദ്രൻ (കസാന കോട്ട), പി.വി. ലീന ദിവാകരൻ (ഇടചൊവ്വ), പരേതരായ പുരുഷോത്തമൻ, പ്രഭാകരൻ, സീന. സംസ്ക്കാരം ശനിയാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, KANNUR, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY