
കൊല്ലം: സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പള്ളിമൺ പാർവതി മന്ദിരത്തിൽ മാധവാണ് (24) മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിമൺ ഭാഗത്തുനിന്ന് പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന മാധവിനെ പൂയപ്പള്ളി നാൽക്കവലയ്ക്ക് സമീപത്തുവച്ച് അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മാധവിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയോടെ മരിച്ചു. അമ്പലംകുന്ന് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. പള്ളിമൺ പാർവതി മന്ദിരത്തിൽ സുദിൻ-ഷീബ ദമ്പതികളുടെ മകനാണ്. സഹോദരി മാളവിക. പൂയപ്പള്ളി പൊലീസ് കേസെടുത്തു. സംസ്‌കാരം ഇന്ന് വൈകിട്ട് 5ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |