
കോട്ടയം : മൂന്ന് ദിവസം മുമ്പ് കാണാതായ കാരാപ്പുഴ പുത്തൻപുരയിൽ ശിവപ്രസാദ് (ശിവൻ,56) ന്റെ മൃതദേഹം തോട്ടിൽ കണ്ടെത്തി. ഇന്നലെ ഉച്ചയോടെയാണ് തിരുവാതുക്കൽ പാറേച്ചാൽ ബൈപ്പാസിന് സമീപത്തെ തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. കുടുംബവുമായി അകന്ന് ഒറ്റക്കു കഴിയുകയായിരുന്നു ഇയാൾ. മൂന്ന് ദിവസമായി ഇയാളെ വീടിന് പുറത്തേക്ക് കണ്ടിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. ഭാര്യയും മകളുമെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വെസ്റ്റ് പൊലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |