
കാട്ടാക്കട: കള്ളിക്കാട് മൈലക്കര റോഡിൽ സ്റ്റേഡിയത്തിന് സമീപത്തെ പാലത്തിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. പേരെക്കോണം വിയക്കോണം സ്വദേശിയായ സുജിൻ കുമാർ (16) ആണ് മരിച്ചത്.
കള്ളിക്കാട് ഭാഗത്തുനിന്ന് മൈലക്കരയിലേക്ക് അമ്മ ഗ്രീഷ്മയുമായി ബൈക്കിൽ പോകവെ മുന്നിൽ പോവുകയായിരുന്ന ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് തെറിച്ചുവീണു.
ഗുരുതരമായി പരിക്കേറ്റ സുജിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിന് പിന്നിലിരുന്ന ഗ്രീഷ്മ (രേഷ്മ) ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
പ്ലാവൂർ എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന സുജിൻ കുമാർ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. ബാഡ്മിന്റൺ മത്സരജേതാവ് കൂടിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |