SignIn
Kerala Kaumudi Online
Saturday, 06 June 2026 1.36 PM IST

ആശാരിപ്പണി ചെയ്തതിന്റെ കൂലി കിട്ടിയില്ല, പ്രതിഷേധമായി യുവാവ് കാവിക്കൊടിയുമായി ഇറങ്ങിയത് പരശുറാം എക്‌സ്‌പ്രസിന് മുന്നിൽ

READ ENGLISH VERSION
mandip-bharathi

കോഴിക്കോട്: കാവിക്കൊടി കാട്ടി ട്രെയിൻ തടഞ്ഞ യുവാവ് പിടിയിൽ. ബീഹാർ സ്വദേശി മൻദിപ് ഭാരതി (26) യാണ് പിടിയിലായത്. ഫറോക്ക് റെയിൽവേ സ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മംഗളൂരു - നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് ട്രെയിനാണ് ഇയാൾ തടഞ്ഞത്.


പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു. ഈ വകയിൽ 16,500 രൂപ കിട്ടാനുണ്ട്. ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്നാണ് വിവരം. ഇയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറിയിട്ടുണ്ട്.


കൈയിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി ചുറ്റിയ ശേഷം ഇയാൾ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുൻപിൽ നിൽക്കുകയായിരുന്നെന്നാണ് റിപ്പോർട്ടുകൾ. ഇതുമൂലം ട്രെയിൻ പത്ത് മിനിട്ടോളം വൈകി. ലോക്കോ പൈലറ്റ് ഉടൻ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, TRAIN, MAN, KOZHIKODE RAILWAY STATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY