SignIn
Kerala Kaumudi Online
Wednesday, 10 June 2026 8.02 PM IST

ടിവി റിമോർട്ട് നൽകിയില്ല; സഹോദരനുമായി പിണങ്ങിയ പന്ത്രണ്ടുകാരൻ ജീവനൊടുക്കി

READ ENGLISH VERSION
hanging

പാലക്കാട്: സഹോദരൻ ടിവി റിമോർട്ട് നൽകാത്തതിന് 12 കാരൻ ജീവനൊടുക്കി. ഇന്ന് രാവിലെ പാലക്കാടായിരുന്നു സംഭവം. തച്ചമ്പാറ മുതുക്കുറിശിയിലെ പ്രമോദിന്റെ മകൻ പ്രദോഷാണ് മരിച്ചത്.

ടിവി കണ്ടുകൊണ്ടിരുന്ന 14 കാരനായ സഹോദരനോട് പ്രദോഷ്‌ റിമോർട്ട് ആവശ്യപ്പെട്ടെങ്കിലും നൽകിയില്ല. ഇതിൽ പിണങ്ങി തട്ടിൻപുറത്തേക്ക് പോകുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിക്ക് മറ്റ് പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കളും സ്‌കൂൾ അധികൃതരും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS, QUARREL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA