SignIn
Kerala Kaumudi Online
Saturday, 13 June 2026 5.37 PM IST

'ബിജെപിയിൽ നിന്ന് ചിലർ പണം പറ്റി'; നേമത്തെ തോൽവിയിൽ സിപിഎമ്മിൽ പൊട്ടിത്തെറി, ആരോപണം യോഗത്തിൽ

READ ENGLISH VERSION
bjp

തിരുവനന്തപുരം: നേമത്ത് എൽഡിഎഫിനുണ്ടായ തോൽവിയിൽ സിപിഎം ഏരിയ കമ്മിറ്റി യോഗത്തിൽ ഗുരുതര ആരോപണം. ബിജെപിയിൽ നിന്ന് പണം പറ്റിയെന്നും അവരാണ് തോൽവിക്ക് വഴിയൊരുക്കിയതെന്നും യോഗത്തിൽ ആരോപണം ഉയർന്നു. പാർട്ടി കമ്മിഷനെ വച്ചാൽ തെളിവുകൾ നൽകാൻ തയ്യാറാണെന്നും കമ്മിറ്റിയിൽ ചിലർ ആവശ്യപ്പെട്ടു. എംവി ജയരാജൻ പങ്കെടുത്ത യോഗത്തിലായിരുന്നു വിമർശനം.

നിയമസഭയിലേക്ക് ബിജെപി ആദ്യമായി വിജയിച്ച നേമത്തെ അവരുടെ അക്കൗണ്ട് മണിച്ചിത്രത്താഴിട്ട് പൂട്ടിയെന്ന സിപിഎമ്മിന്റെയും മന്ത്രി ശിവൻകുട്ടിയുടെയും അവകാശവാദങ്ങൾ തകർത്തെറിഞ്ഞാണ് രാജീവ് ചന്ദ്രശേഖർ നേമത്ത് ഇത്തവണ വിജയം ഉറപ്പിച്ചത്. 2016ലായിരുന്നു ഒ.രാജഗോപാലിലൂടെ ബി.ജെ.പി നേമം ആദ്യമായി പിടിച്ചെടുത്തത്. പിന്നീട് 2021ൽ ബി.ജെ.പിയുടെ കുമ്മനം രാജശേഖരനെ തോല്പിച്ച് വി.ശിവൻകുട്ടി മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ വോട്ടെണ്ണി തുടങ്ങുമ്പോൾ മുതൽ മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറിന് തന്നെയായിരുന്നു ലീഡ്. ലീഡ് കുറഞ്ഞതല്ലാതെ ഒരിക്കൽപ്പോലും അദ്ദേഹം പിന്നിലായില്ല. ഒടുവിൽ ഭൂരിപക്ഷം 4978ൽ ഉറപ്പിച്ചു. 2021ൽ 3949വോട്ടായിരുന്നു എൽ.ഡി.എഫ് ഭൂരിപക്ഷം.

കഴിഞ്ഞതവണ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.മുരളീധരന് 36,524വോട്ടുകൾ ലഭിച്ചപ്പോൾ ഇത്തവണ കെ.എസ്.ശബരീനാഥന് 29730വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൽ.ഡി.എഫിന്റെ വോട്ടും 55,837ൽ നിന്നു 52,214 ആയി കുറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, BJP, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA