SignIn
Kerala Kaumudi Online
Saturday, 13 June 2026 1.40 AM IST

മദ്യനയം ബഡ്ജറ്റിന് ശേഷം : മന്ത്രി എം.ലിജു

s

തിരുവനന്തപുരം: കേരള സമൂഹത്തിന് ഗുണകരമാവും വിധം, സർക്കാരിന്റെ മദ്യനയം ബഡ്ജറ്റിന് ശേഷം പ്രഖ്യാപിക്കുമെന്ന് മന്ത്രി എം.ലിജു. ഇതിനുള്ള ചർച്ചകൾ പാർട്ടിയിലും യു.ഡി.എഫിലും നടന്നുവരികയാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
എൻഫോഴ്സ്‌മെന്റ്, ബോധവത്കരണം, ഡീ അഡിക്ഷൻ എന്നിവയ്ക്ക് പുറമേ, പുനരധിവാസം കൂടി ഉൾപ്പെടുത്തി എക്‌സൈസ് വകുപ്പിന്റെ പ്രവർത്തനം ശക്തമാക്കും. സമഗ്ര പദ്ധതി ജൂൺ 26 ന് പ്രഖ്യാപിക്കും. എക്‌സൈസിന്റെ അംഗബലം വർദ്ധിപ്പിക്കും. ലഹരി പദാർത്ഥങ്ങളുടെ പരിശോധനാ ഫലം കിട്ടാനുള്ള കാലതാമസം ഒഴിവാക്കാൻ വകുപ്പിന് കീഴിൽ സ്വന്തം ലബോറട്ടറി തുടങ്ങാനുള്ള നിർദ്ദേശം ബഡ്ജറ്റിൽ വച്ചിട്ടുണ്ട്. ഡീ അഡിക്ഷൻ സെന്ററുകൾ 66 താലൂക്ക് ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്നും ലിജു വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA