
തിരുവനന്തപുരം: ആർ.എസ്.എസ് സർ സംഘചാലക് ഡോ.മോഹൻ ഭാഗവത് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തെത്തി. ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ അദ്ദേഹം വൈകിട്ട് റോഡ് മാർഗം കൊല്ലത്തെ മാതാ അമൃതാനന്ദമയിയുടെ ആശ്രമത്തിലേക്ക് പോയി.
ആർ.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം ഉദയ പാലസ് കൺവെൻഷൻ സെന്ററിൽ ക്ഷണിക്കപ്പെട്ട സദസുമായി അദ്ദേഹം പ്രഭാഷണ സഭ നടത്തും. സദസിന്റെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും മറുപടി നൽകും.
ഇന്ന് തിരുവനന്തപുരത്ത് താമസിച്ചശേഷം നാളെ രാവിലെ വിമാനമാർഗം കൊച്ചിയിലേക്കും അവിടെ നിന്ന് റോഡ് മാർഗം തൃശൂരിലേക്കും പോകും. നാളെ വൈകിട്ട് 4.30ന് തൃശൂർ പുഴക്കൽ ഹയാത്ത് റീജൻസിയിലാണ് ചടങ്ങ്. കേരളത്തിലെ പരിപാടികൾക്കുശേഷം 15ന് രാവിലെ എട്ടരയോടെ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് പോകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |