SignIn
Kerala Kaumudi Online
Monday, 08 June 2026 12.01 AM IST

പനി ബാധിച്ച് ചികിത്സയ്‌ക്കെത്തിയ രോഗി 25 ദിവസത്തിന് ശേഷം മരിച്ചു; മൃതദേഹവുമായി പ്രതിഷേധിച്ച് ബന്ധുക്കൾ

READ ENGLISH VERSION

hospital

ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ അർദ്ധരാത്രി മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചു. പനി ബാധിച്ച് ചികിത്സയിലായിരുന്ന 70കാരി ഉമെെബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. പനി ബാധിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഉമെെബക്ക് ന്യുമോണിയ ബാധിച്ചു.

അടിയന്തരമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് വണ്ടാനം മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിക്ക് മുന്നിൽ മൃതദേഹവുമായി ബന്ധുക്കൾ പ്രതിഷേധിച്ചത്. പരിശോധിച്ച് നടപടി എടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചതോടെ രാത്രി ഒരു മണിക്ക് പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

രണ്ടുമണിക്കൂ‌ർ നാട്ടുകാരും ബന്ധുക്കളും പ്രതിഷേധിച്ചു. ഉമെെബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമാണെന്ന് ഉമെെബയുടെ മകൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആശുപത്രിയിൽ വേണ്ട പരിചരണം ഉമെെബക്ക് നൽകിയില്ലെന്നും ഗുരുതരാവസ്ഥയിൽ ആയിട്ടും ജനറൽ വാർഡിൽ കിടത്തിയെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

25 ദിവസം മുൻപ് പനി ബാധിച്ച് നടന്നാണ് ഉമെെബ ആശുപത്രിയിൽ എത്തിയത്. വാർഡിൽ അഡ്‌മിറ്റ് ചെയ്ത ശേഷം പിന്നീട് അസുഖം മൂർച്ഛിച്ചു. തലച്ചോറിൽ അണുബാധയുണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉമെെബയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ഇന്നലെ വെെകിട്ടോടെയാണ് ഉമെെബ മരിച്ചത്. ന്യൂമോണിയ ബാധിച്ചാണ് മരണം എന്നാണ് കോട്ടയം മെഡിക്കൽ കോളേജ് അറിയിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PROTEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA