
തിരുവനന്തപുരം: സാമൂഹ്യപെൻഷൻ വർദ്ധിപ്പിക്കുന്നതിനൊപ്പം ക്ഷേമബോർഡ് പെൻഷനും വർദ്ധിപ്പിക്കുകയും ഏകീകരിക്കുകയും വേണമെന്ന് ആൾ കേരള ആർട്ടിസാൻസ് ആൻഡ് സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി കൺവെൻഷൻ ആവശ്യപ്പെട്ടു.
വി.പി. മരക്കാർ സ്മാരക മന്ദിരത്തിൽ ചേർന്ന പരിപാടി സംസ്ഥാന പ്രസിഡന്റ് അഡ്വ.സിബിക്കുട്ടി ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. വി.അരുൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എം. ബഷീർ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. പി.എം.നിയാസ് രാജ്,സംസ്ഥാന ഭാരവാഹികളായ എം.രാമചന്ദ്രൻ,ഹംസ ഒങ്ങല്ലൂർ,എം.ദിനേശ് ബാബു,അബ്ദു രണ്ടത്താണി,വി.പി.രാമകൃഷ്ണൻ,എൻ.എം.അമീർ മുഹമ്മദ്,അഷറഫ്.ഒ,ശ്രീജ ചന്ദ്രൻ,കെ.മൊയ്തീൻ,കെ.വി. ശിവാനന്ദൻ,ദാമോദരൻ പറമ്പത്ത്,ജില്ലാ പ്രസിഡന്റുമാരായ കെ.ജയപ്രകാശ് ബാബു,എ.എം.ഷാജഹാൻ ഗംഗ സുരേഷ്,തയ്യിൽ റഷീദ്,ഷാജി മാത്യു,ജോജോ ജോസഫ്,അനൂപ് കുമാർ, പി.പ്രവീണൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |