SignIn
Kerala Kaumudi Online
Tuesday, 23 June 2026 10.08 AM IST

കുട്ടംപേരൂർ ബാങ്കിൽ'എംപവർ ലേണിംഗ് സോൺ'

മാന്നാർ: 103 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള 611-ാം നമ്പർ കുട്ടമ്പേരൂർ സർവീസ് സഹകരണ ബാങ്കിൽ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനും മത്സര പരീക്ഷകളിൽ പങ്കെടുത്ത് വിജയം കൈവരിക്കുന്നതിനുമായി 'എംപവർ ലേണിംഗ് സോൺ' എന്ന പേരിൽ
പരിശീലനകേന്ദ്രം ആരുംഭിക്കുന്നതായി ബാങ്ക് ഭരണസമിതിയംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 'എംപവർ ലേണിംഗ് സോൺ' പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ആദ്യ സെമിനാറും 25 ന് രാവിലെ 9.30 ന് കുട്ടംപേരൂർ യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി എം.ലിജു ഉദ്ഘാടനം നിർവഹിക്കും. സജിചെറിയാൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും .പരിശീലകൻ ജി.ഹരികുമാർ, വ്യവസായ വികസന ഓഫീസർ എസ്. കവിത, ബാങ്ക് പ്രസിഡന്റ് മാത്യു ജി.മനോജ് എന്നിവർ വിവധ വിഷയങ്ങളിൽ ക്ലാസ് നയിക്കും. സെമിനാറുകളും ക്ലാസുകളും സൗജന്യമാണ്. ഒക്ടോബർ മാസം ആദ്യവാരം പരിശീലന ക്ലാസുകൾ ആരംഭിക്കും. ബാങ്ക് പ്രസിഡന്റ് മാത്യു ജി.മനോജ്, സെക്രട്ടറി പി.ആർ സജികുമാർ, ബോർഡ് അംഗങ്ങളായ ടി.പി.മോഹനൻ, കെ.പി രാജേന്ദ്രപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL