
ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബ് പ്രസിഡന്റായി എം.എം.സോമൻ ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജോസഫ് കുര്യൻ എം.എം.സോമന് അധികാരം കൈമാറി. റോട്ടറി ക്ലബ് ഹാളിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ റിട്ട.ഡി.ജി.പി ഹോർമിസ് തരകൻ മുഖ്യാതിഥിയായി.റോട്ടറി മുൻ ഗവർണർ ജോൺ സി.നെരോത്ത് വിശിഷ്ടാതിഥിയായി. ചടങ്ങിൽ 25 ഡയറക്ടർ ബോർഡ് അംഗങ്ങളെ ആദരിച്ചു.റോട്ടറി ക്ലബിലെ കുടുംബാംഗങ്ങളും സമീപ ക്ലബുകളിലെ വിശിഷ്ട വ്യക്തികളും പങ്കെടുത്തു.അസിസ്റ്റന്റ് ഗവർണർ കെ.പി.ഹരിലാൽ,ചേർത്തല ക്ലബ് പ്രസിഡന്റ് ഓമന ജോസഫ്,സുധർമ്മിണി എന്നിവർ സംസാരിച്ചു.പാസ്റ്റ് അസിസ്റ്റന്റ് ഗവർണർ കെ.ലാൽജി,മാളവിക സോണി എന്നിവർ മാസ്റ്റർ സെറിമണി നടത്തി. സെക്രട്ടറി കൃഷ്ണപ്രസാദ് നന്ദിപറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |