SignIn
Kerala Kaumudi Online
Wednesday, 08 July 2026 11.12 PM IST

കർഷകസംഘം സംസ്ഥാന സമ്മേളനം:​ പച്ചക്കറി കൃഷിക്ക് തുടക്കം

kh

മുഹമ്മ: ആലപ്പുഴയിൽ സെപ്റ്റംബർ 18 മുതൽ 20 വരെ നടക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധികൾക്ക് ഭക്ഷണം ഒരുക്കാനുള്ള പച്ചക്കറിക്കായി കൃഷി ആരംഭിച്ചു. തൈനടീൽ ഉദ്ഘാടനം കഞ്ഞിക്കുഴിയിൽ സംസ്ഥാന കർഷക അവാർഡ് ജേതാവ് ശുഭകേശന്റെ കൃഷിയിടത്തിൽ കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നിർവഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ മുഖ്യാതിഥിയായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ഹരിശങ്കർ അദ്ധ്യക്ഷതവഹിച്ചു.

സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻസ്വാഗതം പറഞ്ഞു.

കേന്ദ്ര കമ്മറ്റി അംഗങ്ങളായ ജി.വേണുഗോപാൽ, വൽസലാമോഹൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എച്ച്.ബാബുജൻ, ഷെയ്ക് പി. ഹാരിസ്, അഡ്വ.എൻ.പി.ഷിബു, അഡ്വ.എം.സന്തോഷ്‌ കുമാർ, പാർട്ടി ഏരിയാ സെക്രട്ടറി ബി.സലീം, ജില്ലാ ഭാരവാഹികളായ ആർ.രെജിമോൻ, എം.വി.ശ്യാം, ബി.ശ്രീലത, സി.എ.രഞ്ചിത്ത്, എ.ഹനീഫ, എം.ജി.നായർ , സജികുമാർ,​ എ.വി. സലീംകുമാർ, വി.ശശീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL