
ആലുവ: വന്ദേമാതരത്തെ ആദരിക്കില്ലെന്ന ചിലരുടെ നിലപാട് ഭാരതത്തിന്റെ ആത്മാവിനെതിരായ മാനസിക കലാപമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ. ആലുവ വൈ.എം.സി.എയിൽ തപസ്യ സുവർണ ജൂബിലി സമാപനത്തോടനുബന്ധിച്ച് നടന്ന അക്ഷരോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിദ്ധ്യത്തെ അംഗീകരിക്കാനുള്ള ഭാരതീയ സംസ്‌കൃതിയുടെ സന്നദ്ധതയാണ് പാശ്ചാത്യരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ജനാധിപത്യം നിലനിൽക്കാൻ കാരണമെന്നും ഭാരതത്തിന്റെ സ്വത്വത്തെ തിരിച്ചറിയുമ്പോൾ മാത്രമേ നാം ലോകത്തിന് മാതൃകയാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. പി.ജി. ഹരിദാസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. രാമചന്ദ്രൻ, ജില്ലാ അദ്ധ്യക്ഷൻ വെണ്ണല മോഹൻ, വർക്കിംഗ് പ്രസിഡന്റ് എസ്.പ്രേംകുമാർ, സംസ്‌കാർ ഭാരതി ദേശീയസമിതിഅംഗം ലക്ഷ്മി നാരായണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |