SignIn
Kerala Kaumudi Online
Friday, 12 June 2026 8.46 PM IST

'കളി ഒരു ലഹരി" പദ്ധതിയുമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂൾ

athira
തൊടുപുഴ സെന്റ്. സെബാസ്റ്റിയൻസ് യു .പി സ്‌കൂളിൽ നടപ്പാക്കിയ കളി ഒരു ലഹരി പദ്ധതി വാർഡ് കൗൺസിലർ ആതിര ജോഷി നിർവ്വഹിക്കുന്നു

തൊടുപുഴ: ലോകകപ്പ് ഫുട്‌ബോൾ ലഹരിക്കൊപ്പം 'കളി ഒരു ലഹരി സീസൺ- 2" പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂൾ. പദ്ധതിയുടെ ഭാഗമായി സ്‌കൂളിൽ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഗോൾ പോസ്റ്റിലേക്ക് ഗോൾ അടിക്കാൻ എല്ലാ കുട്ടികൾക്കും അവസരം നൽകി. ഗോൾ അടിക്കുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനവും നൽകി. കുട്ടികൾ വിവിധ രാജ്യങ്ങളുടെ ജേഴ്സികൾ അണിഞ്ഞാണ് വന്നത്. കഴിഞ്ഞ വർഷം എല്ലാ കുട്ടികൾക്കും സൗജന്യമായി ഫുട്‌ബോൾ സ്‌കൂളിൽ നിന്ന് നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായി രണ്ടാം ഘട്ടമായിട്ടാണ് കളി ഒരു ലഹരി പദ്ധതി നടപ്പാക്കിയത്. മൊബൈൽ ഗെയിമിനും മറ്റ് ലഹരിക്കും പുറകെ പോകാതെ, കളി ജീവിതത്തിലെ ഒരു ലഹരിയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കിയത്. വാർഡ് കൗൺസിലർ ആതിര ജോഷി ഗോൾ അടിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. ആൻഡ്രൂസ് പീച്ചാട്ട്, ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്ജ്, ആൽബിൻ ജോസഫ്, സിനു സണ്ണി, ആശ പി. ജോർജ്ജ്, സൗമ്യ ജോസഫ്, അൽഫോൻസ വർഗ്ഗീസ്, റോയി തോമസ്, ഡിംപിൾ വിനോദ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL