SignIn
Kerala Kaumudi Online
Thursday, 11 June 2026 9.10 AM IST

ലോകകപ്പ് ആവേശത്തിൽ എസ്.എൻ കോളേജ്

snn-
എസ്.എൻ കോളേജിൽ ഫുട്ബാൾ പരിശീലനം നടത്തുന്ന വിദ്യാർത്ഥികൾ

കൊല്ലം: ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലേക്ക് കൊല്ലം ശ്രീനാരായണ കോളേജും. ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ വൈവിദ്ധ്യമാർന്ന പരിപാടികളാണ് ക്യാമ്പസിൽ ഒരുക്കിയിരിക്കുന്നത്. എസ്.എൻ ഫുട്ബോൾ എക്സലൻസ് അക്കാഡമി'യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഫുട്ബോൾ ജഗ്ലിംഗ് മത്സരം സംഘടിപ്പിച്ചു.

ഇന്ന് രാവിലെ മുതൽ ദി വേൾഡ് കപ്പ് കിക്ക് ഒഫ് ഷൂട്ടൗട്ട് എന്ന പേരിൽ പെനാൽറ്റി ഷൂട്ടൗട്ട് മത്സരം നടക്കും. വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ജീവനക്കാർക്കും പ്രത്യേകമായി വ്യത്യസ്ത കാറ്റഗറികളിലാണ് മത്സരം. ഡയറക്ട് നോക്കൗട്ട് അടിസ്ഥാനത്തിൽ നടക്കുന്ന മത്സരത്തിൽ ഓരോ ടീമിനും 5 പെനാൽറ്റികൾ വീതം ലഭിക്കും. സമനിലയിലാകുന്ന മത്സരങ്ങളിൽ 'സഡൻ ഡെത്ത്' നിയമത്തിലൂടെയായിരിക്കും വിജയികളെ കണ്ടെത്തുക. ഉച്ചയ്ക്ക് 2:30ന് കോളേജ് ഹോക്കി ഫീൽഡിലാണ് മത്സരങ്ങൾ. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി മത്സരദിവസം ഉച്ചയ്ക്ക് 2:15 വരെ ഹോക്കി ഫീൽഡിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുമെന്ന് ഫിസിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL