കൊല്ലം: കൊല്ലം വിശ്വസംവാദ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാരദജയന്തി ആഘോഷവും ഉണിച്ചക്കം വീട്ടിൽ കെ.ജി. ശങ്കർ സ്മാരക രണ്ടാമത് മാധ്യമ പുരസ്കാര സമർപ്പണവും നടക്കും. ഇന്ന് വൈകിട്ട് 5ന് കൊല്ലം പ്രസ്ക്ലബ്ബിൽ നടക്കുന്ന ചടങ്ങ് മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ ഡോ. സി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ചരിത്രകാരൻ ടി.പി. ശങ്കരൻകുട്ടി നായർ അധ്യക്ഷനാകും. വിശ്വസംവാദ കേന്ദ്രം പ്രാന്ത പ്രമുഖ് ഷൈജു ശങ്കരൻ നാരദജയന്തി സന്ദേശം നൽകും. ചരിത്രകാരനും മാധ്യമപ്രവർത്തകനുമായ ജി. പ്രിയദർശനനെ ആദരിക്കും. കെ.ജി. ശങ്കർ സ്മാരക മാധ്യമ പുരസ്കാരം വൈഷ്ണവി സിന്ധുവിന് സമ്മാനിക്കും.
ആർഎസ്എസ് കൊല്ലം മഹാനഗരം സമ്പർക്ക പ്രമുഖ് അഡ്വ. കല്ലൂർ കൈലാസനാഥ്, വിശ്വസംവാദ കേന്ദ്രം കൊല്ലം പ്രമുഖ് അഡ്വ. ആർ. ശ്രീരാജ് മുണ്ടയ്ക്കൽ, ആർഎസ്എസ് കൊല്ലം മഹാനഗരം പ്രചാർ പ്രമുഖ് എസ്. ഗോപകുമാർ, കൊല്ലം പ്രസ്ക്ലബ്ബ് സെക്രട്ടറി സനൽ ഡി. പ്രേം തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |