ചവറ: തേവലക്കര അരിനല്ലൂർ മുട്ടം ഏഴാം വാർഡിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ പ്രദേശത്ത് വീടുകളുടെ ഷെയ്ഡുകൾക്കും മതിലുകൾക്കും വിള്ളൽ വീണതോടെ നാട്ടുകാർ വലിയ ആശങ്കയിലാണ്. മുട്ടം അഡോൺ വില്ലയിൽ അനുവിക്ടറിന്റെ വീടിന്റെ ഷെയ്ഡ് വിള്ളൽ വീണു. ബൈജു വിലാസത്തിൽ ജോയിയുടെ വീടിന്റെ ഷെയ്ഡും മതിലും ഇടിയുടെ ആഘാതത്തിൽ പൊട്ടലുണ്ടായി. കണ്ണാറവിളയിൽ റെജിലാലിന്റെ വീടിന്റെ മതിലിൽ വിള്ളലുകൾ ഉണ്ടായി. ഇടിമിന്നലിന്റെ ആഘാതത്തിൽ പ്രദേശത്തെ പത്തോളം വീടുകളിലെ ഇലക്ട്രിക് സ്റ്റേ വയറുകൾ പൊട്ടിത്തെറിച്ചതായും നാട്ടുകാർ പറയുന്നു.ഇത് വൈദ്യുതി ബന്ധത്തിൽ താത്കാലിക തടസങ്ങൾ സൃഷ്ടിച്ചു. മുട്ടം തേവലക്കരയിലെ ഏറ്റവും ഉയർന്ന പ്രദേശമായതിനാൽ ഇടിയുടെ ശക്തി കൂടുതൽ അനുഭവപ്പെട്ടതാകാമെന്നതാണ് പ്രാഥമിക നിഗമനം. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ഭീതിയിലായിരിക്കുകയാണ്.
ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് സഹായം ഉറപ്പാക്കുന്നതിനും വൈദ്യുതി സുരക്ഷാ പരിശോധനകൾ ശക്തമാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനുള്ള ഇടപെടൽ നടത്തും.
ജോയ്മോൻ അരിനല്ലൂർ,
ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |