തിരൂർ: വില വിവരം പ്രദർശിപ്പിക്കാത്തതും അളവ് തൂക്ക ഉപകരണങ്ങൾ സീൽ ചെയ്യാത്തതും മായം കലർന്ന ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതുമായ കടകൾക്കെതിരെ കർശന നടപടി. തിരൂർ താലൂക്ക് സപ്ളൈ ഓഫീസർ ടി.എൻ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ ലീഗൽ മെട്രോളജി, റവന്യു, ഫുഡ് സേഫ്റ്റി വകുപ്പുകൾ ചേർന്നാണ് പരിശോധന നടത്തിയത്. തിരൂർ, ആലത്തിയൂർ, താനൂർ, വൈലത്തൂർ എന്നിവിടങ്ങളിലായി 63 വ്യാപാര സ്ഥാപനങ്ങൾ പരിശോധിച്ചതിൽ 17 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും പരിശോധനകളുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |