എടക്കര: ചോളമുണ്ടയിൽ പട്ടാപ്പകൽ പശുവിനെ കൊന്ന കടുവയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നതിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ തമ്മിൽ പരിധിതർക്കം. കടുവ ഇറങ്ങിയ വനം നിലമ്പൂർ സൗത്ത് ഡിവിഷൻ പരിധിയിലും പശുവിനെ ആക്രമിച്ചത് നോർത്ത് ഡിവിഷൻ പരിധിയിലുമാണ്. ആരാണ് കെണി വയ്ക്കേണ്ടത് എന്നതിനെ ചൊല്ലിയാണ് അഭിപ്രായ വ്യത്യാസം. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് കടുവ പശുവിനെ ഉടമയായ പൊറ്റയിൽ മൂസയുടെ കൺമുമ്പിലിട്ട് പിടിച്ചത്. അഞ്ച് ദിവസം പിന്നിട്ടിട്ടും കടുവയെ പിടികൂടാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പ്രദേശത്ത് ജനങ്ങൾക്ക് പുറത്തിറങ്ങാൻ ഭയമാണ്. റബ്ബർ ടാപ്പിങ് പൂർണ്ണമായി നിലച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ തുടർന്നാൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു. കേരള കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് എ.ടി. റെജി, ഏരിയ സെക്രട്ടറി വി.കെ. ഷാനവാസ്, മൂത്തേടം വില്ലേജ് സെക്രട്ടറി സി.എ. ചന്ദ്രൻ, പഞ്ചായത്ത് അംഗം അഖില ദിനേശ്, സി.പി.എം മൂത്തേടം ലോക്കൽ സെക്രട്ടറി പനോലൻ ബഷീർ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡന്റ് ജെ.എം. ഷെബീബ്, മേഖല സെക്രട്ടറി വി.വൈ. ജംഷീർ എന്നിവർ സംസാരിച്ചു.
. .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |