തിരൂർ:മലയാള സർവകലാശാലയിൽ ഗവേഷക വിദ്യാർത്ഥിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർവകലാശാലയുടെ എസ്.സി.-എസ്.ടി. സെല്ലിൻ്റെയും ആന്റി റാഗിംഗ് സെല്ലിൻ്റെയും അന്വേഷണ റിപ്പോർട്ട് അംഗീകരിച്ച സിൻഡിക്കേറ്റ് തീരുമാനത്തെ മലയാളസർവകലാശാല അദ്ധ്യാപക സംഘടന (മാസ്) സ്വാഗതം ചെയ്തു. പരാതി സംബന്ധിച്ച് സർക്കാരിനോട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്. ഏത് അന്വേഷണവും നേരിടാൻ സർവകലാശാല തയ്യാറാണെന്ന് വൈസ് ചാൻസലർ വ്യക്തമാക്കിയിട്ടുണ്ട്. വസ്തുതകൾ പുറത്തുവരും മുമ്പ് സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള ഏകപക്ഷീയമായ പ്രചാരണം അംഗീകരിക്കാനാവില്ല. -സംഘടന അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |